Latest Update

.

.

Vegetable Recipes

Non Veg Recipes

Palaharangal

English Recipes

Pickle - Chammanthi Recipes

Advertise Space

North Indian Recipes

Thattukada Recipes

Bachelor Specials

Latest News

ചക്കക്കുരു മത്തൻ ഇല തോരൻ 
By : Sumayya Sha
ചക്കക്കുരു തൊലി കളഞ്ഞു കഴുകി നുറുക്കി ഉപ്പു ചേർത്ത് സ്വല്പം വെള്ളം ഒഴിച്ച് വേവാൻ വെക്കുക. മത്തൻ ഇല കഴുകി അരിയുക. ആവിശ്യത്തിനു തേങ്ങ എടുത്തു വെളുത്തുള്ളി, മഞ്ഞൾപൊടി, വറ്റൽമുളക് ചേർത്ത് ചതച്ചെടുക്കുക.ചക്കകുരു വെന്താൽ ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു എണ്ണ ഒഴിച്ച് ചൂടായാൽ കടുക് പൊട്ടിക്കുക. ശേഷം ചതച്ച തേങ്ങ ചേർത്ത് 1 മിനിറ്റ് വഴറ്റുക. എന്നിട്ട് വേവിച്ച ചക്കക്കുരുവും മത്തൻ ഇലയുംഉപ്പും ചേർത്ത് ഇളക്കി മൂടിവെക്കുക. ഇല വെന്തുകഴിഞ്ഞാൽ ഉപ്പു നോക്കി അടുപ്പിൽ നിന്ന് ഇറക്കാം. മത്തൻ ഇലക്ക് പകരം ചീര, പാലക് എന്നിവ ചേർത്തും ഈ തോരൻ ഉണ്ടാക്കാം.
കൺഫ്യൂഷൻ പുട്ട്‌
By : Shaini Janardhanan
(എന്റെ ഫ്യൂഷൻ പുട്ടിന്റെ അനിയനാ)  

ഇന്ന് അതിരാവിലെ വെളുപ്പാൻകാലം ഏഴുമണി (മുഖം ചുളിക്കണ്ടാ എന്നെപ്പോലെയുള്ള ഞങ്ങൾ മിഡിൽ ഈസ്റ് പ്രവാസികൾക്ക് വെള്ളിയാഴ്ച ഈ സമയം വെളുപ്പാൻകാലം തന്നെയാ സൂർത്തുക്കളേ). നാട്ടിൽ നിന്നും കാൾ. കണ്ണും തിരുമ്മി എഴുന്നേറ്റു വന്നപ്പോളേക്കും കട്ടായി. സേവ്ഡ് നമ്പറും അല്ല. തിരിച്ചുവിളച്ചപ്പോൾ കട്ട എൻഗേജ്ഡ്. ആകെ ടെൻഷനടിച്ചു ഒരു പത്തുമിനിട് തുടർച്ചയായി ട്രൈ ചെയ്തു തിരിച്ചുവിളിച്ചപ്പോൾ നാട്ടീന്നു കസിൻ. കല്യാണം വിളിക്കാൻ. പിന്നെ എന്റെയൊരു 20 മിനിട്സ് പോയിക്കിട്ടി.

ഒരു ആകെ മൊത്തം കൺഫ്യൂഷൻ ഡേ ആയൊപ്പോയി. അതുകൊണ്ടു ബ്രേക് ഫാസ്റ്റ് ഞാൻ ഒരു കൺഫ്യൂഷൻ പുട്ടങ്ങുണ്ടാക്കി. ഞാനൊരു പുട്ടുറുമീസ് ആണല്ലോ.

അപ്പോ ഇതാണ് കൺഫ്യൂഷൻ പുട്ട്‌

1) റവ - 1/4 കപ്പ്
2) ഗോതമ്പ് പുട്ട്‌ പൊടി - 1/4 കപ്പ്
3) ചോളം പൊടി - 1/4 കപ്പ്
4) അരിപ്പൊടി - 1/4 കപ്പ്
5) ഉപ്പ് - പാകത്തിന്
6) തേങ്ങ - പാകത്തിന്
7) വെള്ളം - പാകത്തിന്

എല്ലാം കൂടി പുട്ടിനു നനച്ചു പുഴുങ്ങിയെടുത്തു. ഞാൻ എനിക്ക് ഏത്തപ്പഴം പുട്ട്‌ ആണുണ്ടാക്കിയത്.

ടിപ്സ് : പുട്ട്‌ നനയ്ക്കുമ്പോൾ അല്പം വെള്ളം കൂടിപ്പോയാൽ ഒരു 20-30 മിനിട്സ് തുറന്നു വച്ചാൽ പാകത്തിന് ഡ്രൈ ആയിക്കിട്ടും. ഈ പുട്ട്‌ സോഫ്റ്റ് ആരിക്കും. ഞാൻ അങ്ങനെ കുതിർത്താണ് ഉണ്ടാക്കുന്നത്. എന്ന് വിചാരിച്ചു വെള്ളമെടുത്തു മറിച്ചിട്ട് എന്നെ തുമ്മിക്കരുത്. 

പുട്ട്‌ പൊടിയിലെ കട്ടകൾ ഒരു സ്പൂൺ വച്ചുടക്കുക. കൈ ഉപയോക്കുന്നതിനേ ക്കാൾ നന്നായി പൊടിഞ്ഞു കിട്ടും.

കുറ്റിയിൽ നിറക്കാനും സ്പൂൺ ആണ് നല്ലത്.

ചിലർ തേങ്ങാപ്പാൽ ഉപയോഗിച്ച് പുട്ട്‌ നനയ്ക്കാറുണ്ട്. ടേസ്റ്റിയാണ്.

ഞാൻ ഒരു ബ്രാൻഡ് ഗോതമ്പ് പുട്ട്‌പൊടി ആണ് ഉപയോഗിച്ചത്.
അതല്ല സാദാ ആട്ടയാണ് ഉപയോഗിക്കുന്നെങ്കിൽ നന്നായി വറുത്തു നോക്കിക്കേ. അതല്ല പച്ചക്കാണെങ്കിൽ പൊടി നനച്ചു മിക്സിയിൽ ഒന്ന് കറക്കി പുട്ടുണ്ടാക്കുക.

അതുമല്ലെങ്കിൽ ക്ഷമയുണ്ടെങ്കിൽ, മിക്സിയിൽ അടിക്കുന്നതിനു മുൻപ് ഒന്ന് ചെറുതായി ആവി കയറ്റി (പുട്ടു കുറ്റിയിലോ ഇഡ്‌ലി പാത്രത്തിലോ വച്ചു പാതി വേവിച്ചു) തണുത്ത ശേഷം മിക്സിയിലടിച്ചു പുട്ടുണ്ടാക്കുക. അരിയും ഇങ്ങനെ ചെയ്യാം.

ഇത് സൂപ്പർ സോഫ്റ്റ് പുട്ടാണ്. ഇതിലും സോഫ്റ്റ് പുട്ടു സ്വപ്നങ്ങളിൽ മാത്രം 
EASY VEGETABLE KURMA
By : Josmi Treesa
പൂരിയുടെയും ചപ്പാത്തിയുടെയും കൂടെ ഒരു ബെസ്റ്റ് കോമ്പിനേഷൻ. 
ഉരുളകിഴങ്ങ് 1, കാരറ്റ് 1 തൊലി കളഞ്ഞു ക്യൂബ്സ് ആക്കിയത് 
ഫ്രോസൺ ഗ്രീൻ പീസ് 1/4 - 1/2 കപ്പ്‌ 
സവാള 1 പൊടിയായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി 1 Tsp വീതം
മുളക് പൊടി 1 Tsp
മല്ലി പൊടി 1 1/2 Tsp
മഞ്ഞൾ പൊടി 1/4 Tsp
കറി വേപ്പില
അരച്ചെടുക്കാൻ :-
തേങ്ങ 5 Tbsp
Cashew ചൂടുവെള്ളത്തിൽ കുതിർത്തത് 6-8 എണ്ണം
ജീരകം 1/4 Tsp
പെരുംജീരകം 1/2 Tsp
ഗ്രാമ്പൂ 4 എണ്ണം
ഏലക്ക 2 എണ്ണം
കുരുമുളക് 4-5 എണ്ണം. കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
കുക്കെർ അടുപ്പിൽ വെച്ചു ചൂടാവുമ്പോൾ ആവിശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, സവാള, കറി വേപ്പില ഇവ വഴറ്റുക. മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി ചേർത്ത് വഴറ്റുക. അരച്ച പേസ്റ്റ് ചേർത്ത് ചെറിയ തീയിൽ 2-3 മിനിറ്റ് വഴറ്റുക. Vegetables ചേർത്ത് ഇളക്കുക. ആവിശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കി അടച്ചു വേവിക്കുക. 2-3 വിസിൽ. മൂന്നാമത്തെ വിസിൽ വരുന്നതിനു മുന്നെ ഓഫ്‌ ചെയ്യാം.
കുറച്ചു thick ഗ്രേവി ആണ് ടേസ്റ്റ്.

BreakFast Recipes

Fish Recipes

Chicken Recipes

Snack Recipes