Latest Recipes

കുരുമുളക് രസം

കുരുമുളക് രസം
By : Shejeena Salim
കുരുമുളക് - ഒന്നര സ്പൂൺ
ജീരകം -അര സ്പൂൺ
കായം - ഒരു നുള്ള
ഉലുവ പൊടി - കാൽ സ്പൂൺ
മഞ്ഞൾ - അര സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ഒന്നര സ്പൂൺ
ഉണക്കമുളക് - രണ്ട്
കറിവേപ്പില, മല്ലി ഇല, ഉപ്പ് ,കടുക്,പുളി, വെള്ളം, എണ്ണ
കുരുമുളക്, ജീരകം, ഉണക്കമുളക് എന്നിവ ഒന്ന് ചൂടാക്കി പൊടിച്ചെടുക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കൂക, അതിലേക്ക് കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി ചതച്ചതും പൊടിച്ച് വെച്ച കുരുമുളക് മിക്സും ,മഞ്ഞൾ പൊടി, ഉലുവ പൊടി, കായം എന്നിവ ചേർത്ത് നന്നായി ഇളക്കിയ ശേഷം അതിലോട്ട് പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.തിളച്ച് വന്ന് തുടങ്ങുമ്പോൾ തീ ഓഫ് ചെയ്ത് ശേഷം മല്ലി ഇല ഇട്ട് കൊടുക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes