Latest Recipes

മുതിര രസം

മുതിര രസം
By : Shejeena Salim
മുതിര - കാൽ കപ്പ്
തക്കാളി അരിഞ്ഞത് - ഒന്ന്
മഞ്ഞൾ പൊടി - അര സ്പൂൺ
രസം പൊടി - രണ്ട് സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ഒരു വലിയ സ്പൂൺ
മല്ലി ഇല, കറിവേപ്പില, പുളി, ഉപ്പ്,എണ്ണ, കടുക് .
മുതിര വേവിച്ച് മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. നന്നായി അരയണമെന്ന് ഇല്ല ,ഒരു പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില ചേർക്കുക. അതിന് ശേഷം തക്കാളി, മഞ്ഞൾ പൊടി, രസം പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.അതിലോട്ട് അരച്ച് വെച്ച മുതിരയും പാകത്തിന് പുളിയും ,ഉപ്പും, വെള്ളവും ചേർത്ത് കൊടുക്കുക.തിള വന്നാൽ അടുപ്പിൽ നിന്ന് ഇറക്കി വെച്ച് മല്ലി ഇല ഇട്ട് കൊടുക്കാം .മുതിര രസം റെഡി .
രസം പൗഡർ ഉണ്ടാക്കുന്ന വിധം:-
ഉണക്ക മല്ലി- മുക്കാൽ കപ്പ്
ഉണക്കമുളക് -20 എണ്ണം
കടല പരിപ്പ് - കാൽ കപ്പ്
കുരുമുളക് - മൂന്ന് സ്പൂൺ
ജീരകം - മൂന്ന് സ്പൂൺ
പെരും കായം -ഒരു കഷ്ണം
ഉലുവ - രണ്ട് സ്പൂൺ
എല്ലാ ചേരുവകളും ചട്ടിയിൽ ഇട്ട് ചൂടാക്കി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment