Latest Recipes

അയല മല്ലി ഇല റോസ്റ്റ്

അയല മല്ലി ഇല റോസ്റ്റ്
By : Shejeena Salim
അയല - നാലെണ്ണം 
സവാള അരിഞ്ഞത് - ഒന്ന്
ഇഞ്ചി വെളുത്തുള്ളി - ഒരു സ്പൂൺ
പച്ചമുളക് അരിഞ്ഞത് - നാല്
മഞ്ഞൾ പൊടി - അര സ്പൂൺ
മല്ലിപ്പൊടി - ഒരു സ്പൂൺ
കുരുമുളക് പൊടി - അര സ്പൂൺ
മല്ലി ഇല അരിഞ്ഞത്- അര കപ്പ്
പുളി, എണ്ണ, ഉപ്പ്
മീൻ വറക്കാൻ (മുളക്, മഞ്ഞൾ, ഉലുവ, ഉപ്പ്)
മീൻ വെട്ടി കഴുകി വൃത്തിയാക്കി വരഞ്ഞ് വെയ്ക്കുക . അതിൽ മുളക്, മഞ്ഞൾ ഉലുവ, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.അതിന് ശേഷം ചൂടായ എണ്ണയിൽ വറത്ത് എടുത്ത് മാറ്റി വെയ്ക്കുക. ഒരു പാൻചൂടാക്കി അതിൽ സവാള, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക അതിൽ കുരുമുളക്, മല്ലിപൊടി, മഞ്ഞൾ പൊടി മല്ലി ഇലചേർത്ത് യോജിപ്പിച്ച ശേഷം ഈ മിക്സ് തണുത്താൽ നന്നായി അരച്ചെടുക്കുക.അരച്ചെടുത്ത മല്ലി ഇല കൂട്ടിൽ വറത്ത് വെച്ച അയലയും പാകത്തിന് പുളിയും ഉപ്പും ചേർത്ത് മീനിൽ മല്ലീ ഇല മസാല മിക്സ് ആവാൻ ഒരു 5മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. മസാല മീനിൽ നന്നായി പിടിച്ചാൽ അയല മല്ലി ഇല റോസ്റ്റ് തയ്യാർ!
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment