Latest Recipes

മീൻ കുളമ്പും മൺപാനയും

മീൻ കുളമ്പും മൺപാനയും
By : Sudhish Kumar
അതായത് മൺപാത്ര ത്തിലെ മീൻ കറി അത്ര തന്നെ....
ഇവിടെ ഞാനുപയോഗിച്ചിരിക്കുന്നത് നങ്ക് എന്ന മീനാണ് മറ്റ് സ്ഥലങ്ങളിൽ ഇതിനെ എന്താ പറയുന്നത് എന്നറിയില്ല .
***************************
പച്ച മാങ്ങാ ചേർത്ത് തേങ്ങയരച്ച കുടുവൻ കല മീൻ കറി..
***************************
നങ്ക് മീൻ ചെറുത് 6 എണ്ണം തൊലി കളഞ്ഞു വൃത്തിയാക്കി വക്കുക.
കുടുവൻ കലം (വാവട്ടം കുറഞ്ഞ കുഞ്ഞി മൺകലം) അടുപ്പിൽ വച്ച് ചുടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഒരു കഷണം ഇഞ്ചി, മൂന്ന് വെളുത്തുള്ളി, അഞ്ച് ചുവന്നുളളി എന്നിവ ചെറതായരിഞ്ഞതും നാല് കാന്താരി മുളക് ചതച്ചതും ചേർത്ത് നന്നായി വഴറ്റുക പച്ചമണം മാറുമ്പോൾ ഇതിലേക്ക് മൂന്ന് ടീസ്പൂൺ ഫിഷ് മസാല ചേർത്ത് ഇളക്കി മൂക്കുമ്പോൾ കുറച്ച് വെളളം ചേർക്കുക ഇതിലേക്ക് ഒരു കുഞ്ഞി മാങ്ങാ അരിഞ്ഞതും മീനും ചേർത്ത് തിളപ്പിക്കുക മീൻ വെന്ത് തുടങ്ങുമ്പോൾ ചെറിയ അര മുറി തേങ്ങ വെളളം ചേർത്ത് നന്നായി അരച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക പുളി കുറവണേൽ ചെറിയ കഷണം കുടംപുളി ചേർക്കാം തീ ഓഫ്ചെയ്തു ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണയും കുറച്ച് വേപ്പിലയും ചേർത്ത് ഉപയോഗിക്കാം
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes