Latest Recipes

Tuna Biriyani

ഒരു നല്ല Tuna fish കിട്ടിയപ്പോൾ ഒരു തോന്നൽ.. ഒരു ബിരിയാണി ഉണ്ടാക്കാൻ... അങ്ങനെ തുടങ്ങി..
By : Rugmini GNair
ആദ്യം 500 gm മീൻ കഴുകി വൃത്തിയാക്കി square കഷണങ്ങൾ ആക്കി അല്പം ഉപ്പ്, മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞൾ എന്നിവ ചേർത്ത് ഫ്രൈ ചൈയ്യുക. പിന്നീട് പാനിൽ ഓയിൽ ഒഴിചു 2 സവോള, കുറചു ഇഞ്ചി ഗാർലിക് പേസ്റ്റ് , കറിവേപ്പില, തക്കാളി എന്നിവ നന്നായി വഴറ്റി ഫ്രൈ ചെയ്താ ഫിഷ് ഇട്ട് ഇളക്കുക. ആവശ്യത്തിന്ഉപ്പ് നോക്കി ചേർത്ത് വിനിഗർ ഒഴിച്ച് ഫിഷ് മസാല റെഡി ആക്കുക..

3 cup ബിരിയാണി റൈസ് കഴുകി വൃത്തിയാക്കി വെള്ളം വാലൻ വെക്കുക. ഒരു വലിയ പാനിൽ നെയ്യ് ഒഴിച്ച് 3 സവോള നല്ലപോലെ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. പിന്നീടു cashew, ക്‌സ്മിസ് എന്നിവ വരുത്ത മാറ്റുക. ബാക്കി നെയ്യിൽ മസാലകൂട്ടു ( ഏലക്കായ, ഗ്രാമ്പൂ, ജാതിപത്രി, കുരുമുളക്, കറുവ പട്ട) ഇട്ട് ഒന്ന് ചൂടാക്കി കുതിർത്തിയ അരിയിട്ട് 2 മിനുട്ട് ഫ്രൈ ചെയ്ത്, 6 കപ്പ് വെള്ളം ചേർത്ത് ഉപ്പ് ഇട്ട് അടച്ചു വെച്ച് വേവിക്കുക..

റൈസ് റെഡി ആയാൽ അടി കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് ഫിഷ് മസാല ഇട്ട് അതിനു മുകളിൽ cashew കിസ്മിസ്, സവോള ഫ്രൈ എന്നിവയും പിനീട് റൈസും ലെയർ ആയി ഇടുക. മുകളിൽ മല്ലിയില, കറിവേപ്പില ഇട്ടു അടച്ചു വെച്ച ദം ചൈയ്യുക..

ഫിഷ് ബിരിയാണി റെഡി...
നെയ്മീൻ ആണ് ഏറ്റവും നല്ലത്. ഞാൻ ലക്ഷദ്വീപിൽ താമസിച്ചിരുന്നതിനാൽ Tuna fish ഇഷ്ടമാണ്.. ഇഷ്ടപ്പെട്ടാൽ പറയെണെ
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes