Latest Recipes

മുട്ട തേങ്ങാപ്പാൽ കറി


മുട്ട തേങ്ങാപ്പാൽ കറി
By : Sree Harish
ഇടിയപ്പത്തിനും ചോറിനും ചപ്പാത്തിക്കും അപ്പത്തിനും പറ്റിയ രുചിയുള്ള മുട്ട കറി.

മുട്ട പുഴുങ്ങിയത് -4 
ഉരുളക്കിഴങ്ങ് -1
സവാള ചെറുതായി അരിഞ്ഞത് -2
വെളുത്തുള്ളി,ഇഞ്ചി & പച്ചമുളക് ചെറുതായി അരിഞ്ഞത്
തക്കാളി ചെറുതായി അരിഞ്ഞത് -1
മഞ്ഞൾപ്പൊടി - കാൽ ടി സ്പൂൺ
മുളക്‌പൊടി -1 ടി സ്പൂൺ
മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
ഗരം മസാല -1/2 ടേബിൾ സ്പൂൺ
തേങ്ങാപ്പാൽ -1/2 കപ്പ്
ഉപ്പ് ,എണ്ണ ആവശ്യത്തിന്
പാനിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഉപ്പും മഞ്ഞൾപ്പൊടിയും കറിവേപ്പിലയും ചേർത്ത് വഴറ്റുക ശേഷം ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ബ്രൗൺ നിറമാകുമ്പോൾ പൊടികൾ ചേർക്കാം അതിനു ശേഷം തക്കാളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് അവശ്യത്തിന് വെള്ളവുമൊഴിച്ചു 10 മിനിട്ട് അടച്ചു വേവിക്കുക. ഉരുളക്കിഴങ്ങു വെന്ത് ഗ്രേവി ഒന്ന് കുറുകി വരുമ്പോൾ മുട്ട ചേർക്കാം .ഇളക്കിയ ശേഷം തേങ്ങാപ്പാൽ ചേർത്ത് ഒന്ന് ചൂടാക്കി വാങ്ങാം..കടുക് വറുത്തു താളിക്കാം...
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes