Latest Recipes

അയല നിറച്ചത്

അയല നിറച്ചത്
By : Jensy Anil
അയല - 4 nos
സവാള - 3 no ട
പച്ചമുളക് - 3 nos
ഇഞ്ചി, വെ. ഉള്ളി പേസ്റ്റ് - 1 സ്പൂൺ
കട്ടി തേങ്ങാപ്പാൽ - 1/2 കപ്പ്
മല്ലിപ്പൊടി - 1/2 സ്പൂൺ
മുളക് പൊടി - 1 സ്പൂൺ
മഞ്ഞൾപ്പൊടി - കുറച്ച്
വെളിച്ചെണ്ണ - കുറച്ച്
ഉപ്പ് - പാകത്തിന്
ചെറുനാരങ്ങ - അര
കറിവേപ്പില - കുറച്ച്
തക്കാളി - ഒന്ന്
അയല വൃത്തിയാക്കി നെടുകെ കീറുക ചെറുനാരങ്ങയും ഉപ്പും ചേർത്ത് അയല
യിൽ പുരട്ടി വെക്കുക.ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തു
ള്ളി പേസ്റ്റ് ചേർക്കുക. സവാള, പച്ചമുളക്, വേപ്പില ഇവ ചേർത്ത് വഴന്നു വരുമ്പോ
പൊടികൾ ചേർക്കുക. തക്കാളി ചേർത്ത് നന്നായി വാട്ടുക. തേങ്ങാപാൽ ചേർത്ത് വറ്റിച്ചെടുക്കുക.ഈ കൂട്ട് തണുക്കുമ്പോൾ അയലയുടെ ഉള്ളിൽ നിറച്ച് വാഴയില
യിൽ പൊതിഞ്ഞ് ഇരുപത്മിനിറ്റ് ഓവനിൽ വെക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes