Latest Recipes

വെജിറ്റബിൾ കുൽച്ചാ

വെജിറ്റബിൾ കുൽച്ചാ
By : Jensy Anil
ആട്ടാ- 1 കപ്പ്
കോൺഫ്ളവർ - 1 സ്പൂൺ
തൈര് - 1 സ്പൂൺ
ഉപ്പ് - പാകത്തിന്
ജീരകം, ഗരം മസാല - അല്പം
കോളിഫ് ളവർ, സവാള
ഉരുളക്കിഴങ്ങ്, ഇഞ്ചി - ആവശ്യത്തിന്
പച്ചമുളക്
പനീർ- 100gm
വെണ്ണ - 100gm
വെള്ളം - പാകത്തിന്
പാകം ചെയ്യുന്ന വിധം:
ആട്ടയും, കോൺഫ്ളവറും യോജിപ്പിച്ച്
അരിപ്പയിൽ അരച്ചെടുക്കുക. തൈരിൽ വെള്ളം ചേർത്ത്, ആ വെള്ളം ഉപയോഗിച്ച് മാവ് കുഴച്ച് 25 മിനിറ്റ് വെക്കുക. ഇഞ്ചിയും പച്ചമുളകും ചേർത്ത് അരച്ച് കുഴമ്പു രൂപത്തിലാക്കുക. കോളി ഫ്ലവർ, ഉരുളക്കിഴങ്ങ്, പനീർ എന്നിവ ചേർത്ത് യോജിപ്പിക്കുക. ഉള്ളി
ചെറുതായി കനം കുറച്ച് അരിയുക.
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. ജീരകവും, സവാളയും ചേർത്ത് നന്നായി വഴറ്റുക. സവാള സ്വർണ്ണ നിറമാകുമ്പോൾ ഇഞ്ചി പച്ചമുളക് പേസ്റ്റ് ചേർത്ത് വഴറ്റണം .ബാക്കി പച്ചക്കറിക
ളും ചേർത്ത് ചെറുതീയിൽ വേവിക്കുക. പച്ചക്കറികൾ വെന്ത് കഴിയുമ്പോൾ ഗരം മസാലയും ഉപ്പും ചേർത്തിളക്കി തീ കെടുത്തുക.ഇനി കുഴച്ച് വെച്ച മാവ് ചെറിയ ഉരുളകളാക്കി പൂരിയുടെ വലിപ്പത്തിൽ പരത്തുക. തവയിൽ ഓരോ പൂരിയും ചുട്ടെടുക്കുക. ഓരോ പൂരിയുടെയും മുകളിൽ അല്പം നെയ്യ് പുരട്ടിയ ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പച്ചക്കറിക്കൂട്ട്
അല്പം വയ്ക്കുക. പൂരി ചുരുട്ടി റോൾ
ആക്കി ടൂത്ത് പിക്ക് കുത്തി ഉറപ്പിക്കുക.
ഈ റോൾ 10 മിനിറ്റ് അവ്നിൽ ബേക്ക് ചെയ്ത ശേഷം ചൂടോടെ വിളമ്പാം.
ചട്നി ,സോസ് എന്നിവയ്ക്ക് ഒപ്പം ഉപയോഗിക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes