Latest Recipes

ഒരു സിമ്പിൾ മീൻകറി

ഒരു സിമ്പിൾ മീൻകറി.
By : Nadesan C M A
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് ചിന്തിച്ചത് ഇന്ന് എന്ത് വെക്കും? ഒരാൾക്കായി എങ്ങനെ ഒരു മീൻ കറി വെക്കാമെന്നായി ചിന്ത. ഒടുവിൽ 2 ആയില വാങ്ങി പണി തുടങ്ങി.
വൃത്തിയാക്കിയ മീൻ അൽപ്പം ഉപ്പ്,മഞ്ഞപ്പൊടി, മുളക്പൊടി,വെളിച്ചെണ്ണ എന്നിവ നന്നായി പറ്റി 5 മിനിറ്റ് വെക്കുക. ഈ സമയം അൽപ്പം ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചെറുതായിരത്ത് കടുക്പ്പൊട്ടിച്ച വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുക്കുക. അൽപ്പം മുളക്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി,ഉപ്പ് എന്നിവ ചേർക്കുക. മുളക്പൊടി ഒന്ന് മൂക്കാൻ (ചുമക്കാൻ വരുമ്പോ) തുടങ്ങുമ്പോൾ അൽപ്പം വെള്ളവും മീനും ചേർക്കുക. കഴുകിവെച്ച കുടംപുളിയും കറിവേപ്പിലയും ചേർക്കുക. വാങ്ങിയ ശേഷം ഒരു 30 മിനിട്ട് (പുളിയൊന്ന് പിടിക്കട്ടെ അൽപ്പം ക്ഷമിക്ക് ) കഴിഞ്ഞ് ഉപയോഗിക്കാം. ബാക്കി വന്ന ഒരു മീൻ ഞാൻ വറുത്തെടുത്തു.
എങ്ങനുണ്ട് എന്റെ മീൻ കറി. ഉണ്ടാക്കി നോക്കില്ലെ......?
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes