Latest Recipes

നെമ്മീൻ കറി

നെമ്മീൻ കറി
By : Ammu Muraleedharan
ചേരുവകൾ

നെമ്മീൻ 500ഗ്രാം
ചെറിയ ഉളളി 8-10എണ്ണം
പച്ചമുളക് 2 എണ്ണം
തക്കാളി 1 എണ്ണം
ഇഞ്ചി ആവശ്യത്തിന്
വെളുത്തുള്ളി ആവശ്യത്തിന്
കുടമ്പുളി. 2എണ്ണം
മഞ്ഞൾ പൊടി 1/2ടീസ്പൂൺ
മുളക് പൊടി 2ടീസ്പൂൺ
മല്ലി പൊടി 1 ടീസ്പൂൺ
ഉലുവ പൊടി 1/4ടീസ്പൂൺ
തേങ്ങാപാൽ 1കപ്പ്

കടുക്,വറ്റൽമുളക്, കറിവേപ്പില, ഉപ്പ്,വെള്ളം ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

കുടമ്പുളി 20 മിനിറ്റ് ചൂടു വെളളത്തിൽ കുതിർക്കാൻ വയ്ക്കുക. മീൻ കഷ്ണങ്ങളാക്കി വൃത്തിയായി കഴുകുക.അതിൽ ഉപ്പിട്ട് 10 മിനിറ്റ് വയ്ക്കുക.എന്നിട്ട് 2-3 വെളളത്തിൽ കഴുകുക. ചട്ടിയിൽ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിച്ച് വറ്റൽമുളക് ഇടുക.അതിലേക്ക് ചെറിയ ഉളളി അരിഞ്ഞത് ഇളക്കുക.നിറം മാറിവരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞതിട്ട് വഴറ്റുക.അതിലേക്ക് തക്കാളി യിട്ട് വഴറ്റുക. ചൂടാക്കിയ ചീനിച്ചട്ടിയിൽ മഞ്ഞൾ പൊടി,
മുളക് പൊടി,മല്ലി പൊടി,ഉലുവ പൊടി എന്നിവയിട്ട് എണ്ണ ചേർക്കാതെ വറുക്കുക.ആറിയതിനുശേഷം അൽപ്പം വെളളം ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് വഴറ്റിയതിൽ ചേർക്കുക. കുടമ്പളി കുതിർത്ത വെളളവും കുടമ്പളി അരിഞ്ഞത് ,ഉപ്പ് ചേർക്കുക. ആവശ്യത്തിന് വെളളം ഒഴിച്ച് തിളപ്പിക്കുക.ശേഷം മീൻ കഷ്ണങ്ങൾ ഇടുക.അതിലേക്ക് തേങ്ങാപാൽ ഒഴിക്കുക.വെന്ത് വറ്റി എണ്ണ തെളിയുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment