Latest Recipes

സിംപിൾ ആയിട്ടൊരൂണ്


വറ്റിച്ച മീൻ കറി ,വാഴപ്പിണ്ടി തോരൻ ,തക്കാളി കറി,...ചൂട് ചോറ് സിംപിൾ ആയിട്ടൊരൂണ്..എല്ലാരും പോന്നോളൂ ...!!!

By : Sree Harish

തക്കാളി കറി 
*********************
തക്കാളി രണ്ടെണ്ണം ചെറിയ കഷ്ണങ്ങളാക്കി രണ്ടു പച്ചമുളക് നീളത്തിലരിഞ്ഞതും അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കുറച്ചു വെള്ളമൊഴിച്ചു വേവിച്ചു വെക്കുക. ഇതിലേക്ക് ഒരു പിടി തേങ്ങാ പീരയിൽ കാൽ ടി സ്പൂൺ ജീരകവും അൽപ്പം മഞ്ഞൾപ്പൊടിയും ഒരു കുഞ്ഞുള്ളിയും ചേർത്ത് നന്നായി അരച്ചെടുത്തു ചേർക്കുക.കാൽ കപ്പ് മോരും ചേർത്തിളക്കി ആവശ്യത്തിന് ഉപ്പുമിട്ട് ചൂടാക്കി കടുക് വറുത്തു താളിക്കാം.അൽപ്പം ഉലുവപ്പൊടിയും ചേർക്കാം ...(മുരിങ്ങക്കായുടെങ്കിൽ തക്കാളിക്കയോടൊപ്പം വേവിച്ചു തയ്യാറാക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes