Latest Recipes

മാങ്ങാ അച്ചാര്‍

മാങ്ങാ അച്ചാര്‍ 
By : Fathima Mayalakkara
മാങ്ങാ -1കിലോ
വറ്റല് മുളക്-15എണ്ണ൦
വെളുത്തുള്ളി – 1കൂട്
പച്ചമുളക്-4എണ്ണ൦
കടുക് – 1 ടീസ്പൂണ്‍
കറിവേപ്പില
ഉലുവ - 1 ടീസ്പൂണ്‍
കായം - 1 ടീസ്പൂണ്‍
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍
നല്ലെണ്ണ,ഉപ്പ്-ആവശ്യത്തിന്

മാങ്ങ തൊലിയോടുകൂടി ചെറുതായി അരിഞ്ഞതില്‍ ആവശ്യത്തിനു ഉപ്പിട്ട് നന്നായി,യോജിപ്പിച്ച് ഒരു ദിവസ൦ വെക്കുക, പാനില്‍വറ്റല് മളകു൦,കടുക്,ഉലുവ ഇട്ട് ചൂടാക്കുക,ഇത് മിക്സിയില് പൊടിച്ച് വെക്കുക, നല്ലെണ്ണ ഒഴിച്ച് 1/4ടീസ്പൂണ്കടുകും, കറിവേപ്പിലയു൦ഇട്ട് പൊട്ടിക്കുക, ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമളകു൦നന്നായി ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിച്ചെടുക്കുക,. അതിനു ശേഷം തീ, നന്നായി കുറച്ചു വെച്ച് മാങ്ങയു൦,പൊടിച്ച് വെച്ചതു൦ചേ൪ത്തു നന്നായി യോജിപ്പിച്ച് തീ ഓഫ്‌ ചെയ്യുക .ഇതിലേക്ക് കായപ്പൊടിയും,വിനിഗറു൦ ചേര്ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment