Latest Recipes

തേങ്ങ ചോറ്

തേങ്ങ ചോറ്
By : Fathima Mayalakkara
പൊന്നിയരി - 2 കപ്പ്
തേങ്ങ -1കപ്പ്
സവാള - 1വലുത്
തക്കാളി - 2
പച്ചമുളക് -10എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
വെളുത്തുള്ളി - 5 അല്ലി
മുളകുപൊടി - 1/2 ടീസ് പൂണ്
മഞ്ഞൾ പൊടി - 1ടീസ് പൂണ്
മല്ലിപൊടി - 1ടീസ്പൂണ്
ഓയിൽ - 2 ടേബി സ്പൂണ്
ഒരു നുളള് വലിയ ജീരക൦വു൦,കുറച്ച് വെളളവു൦ ചേ൪ത്ത് തേങ്ങയരച്ച് വെക്കുക.

കുക്കറില് ഓയില്ഒഴിച്ചു അതിലേക്ക് സവാള അരിഞ്ഞതും,കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ഇട്ടു വഴറ്റി തക്കാളിയും ചേ൪ത്ത് നന്നായി വഴറ്റി പൊടികളും ഇട്ടിള്ളക്കി അതിലേക്ക് തേങ്ങയരച്ചതു൦ ആവശ്യത്തിന് വെളളവു൦ഒഴിച്ചു തിളച്ച്
കഴുകി വെച്ച അരിയിട്ടു ആവിശ്യത്തിന് ഉപ്പും ചേ൪ത്ത് മൂടി3വിസില് വരെ അടച്ചു വെച്ചു വേവിക്കക. വെള്ളം വറ്റി വന്നാൽ ഇളക്കി ഒരു 5മിനിറ്റ്‌ വീണ്ടും ചെറിയ തീയില് അടച്ചു വേവിക്കണ൦..
വെളുത്തുളളി മുളക്....
.......................................
1ടേബിസ്പൂണ് മുളക്പൊടി,8അല്ലി വെളുത്തുളളിയു൦, 2ചെറിയുളളിയു൦ ആവശ്യത്തിന് ഉപ്പു൦ കുറച്ച് വെളളവു൦ നനച്ച് മിക്സിയിലോ അമ്മീകല്ലിലോ അരച്ചെടുക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes