Latest Recipes

VANPAYAR MASALA

VANPAYAR MASALA - വൻപയർ മസാല
By : Indulekha S Nair
വൻപയർ ഒരു കപ്പ് 2 മണിക്കൂർ വെള്ളത്തിൽ ഇടുക
അതിനുശേഷം ഉപ്പ് മഞ്ഞൾ പൊടി ഇട്ടു വേവിക്കുക....
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേയ്ക്ക് വെളുത്തുള്ളി ...ഇഞ്ചി ...ചതച്ചു ഇവ വഴറ്റുക അതിലേയ്ക്ക് ഒരു സവാള അരിഞ്ഞതും കൂടി ചേർക്കുക വഴന്നു വരുമ്പോൾ ഒരു ചെറിയ തക്കാളി അരിഞ്ഞത് ചേർക്കുക ....നന്നായി എല്ലാം വഴന്നു കഴിഞ്ഞാൽ അതിലേയ്ക്ക്മു ഒരു സ്പൂൺ മുളകുപൊടി അര സ്പൂൺ മല്ലി പൊടി അര സ്പൂൺ കുരുമുളക് പൊടി ഒരു ഏലയ്ക്ക പൊടിച്ചതും ചേർത്ത് ഒന്ന് കൂടി ഇളക്കുക .....അതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന വൻപയർ ഇട്ടു നന്നായി ഇളക്കി പോരാത്ത ഉപ്പും ചേർത്ത് മല്ലി ഇല തൂകി എടുക്കുക ...ചപ്പാത്തിക്കും ചോറിനും സൂപ്പർ
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment