Latest Recipes

CHEMEEN CHERIYA ULLI THEEYAL

CHEMEEN CHERIYA ULLI THEEYAL 
ചെമ്മീൻ ചെറിയ ഉള്ളി തീയൽ ...
By : Indulekha S Nair

ചെമ്മീൻ (കാൽ കിലോ) മഞ്ഞളും ഉപ്പും 2 പച്ചമുളകും ഇട്ടു വേവിക്കുക .....
ചെറിയ ഉള്ളി 15 എണ്ണം നന്നേ ചെറുതായി അരിഞ്ഞു വഴറ്റി എടുക്കുക 
അര മുറി തേങ്ങാ നല്ല ചുമക്കെ വറുക്കുക ....വറുമ്പോൾ ഒന്നോ രണ്ടോ ചെറിയ ഉള്ളി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ഇട്ടു വറുക്കുക ...നല്ല ചുമന്നു വരുമ്പോൾ ഒരു സ്പൂൺ മല്ലി പൊടിയും രണ്ടു സ്പൂൺ മുളക് പൊടിയും ഇട്ടു ഒന്നിളക്കി ഇറക്കുക ..നന്നായി അരച്ചെടുക്കുക ...
വെന്ത ചെമ്മീനിൽ വഴറ്റിയ ഉള്ളി ചേർത്ത് ഒന്ന് തിളയ്ക്കുമ്പോൾ 3 കുടംപുളി ഇടുക നന്നാ യി തിളച്ചു വരുമ്പോൾ അരപ്പു ചേർത്ത് ഇളക്കുക ആവശ്യത്തിന് ഉപ്പും ചേർക്കുക ....ഒന്നടച്ചു വേവിക്കുക ...കുറുകി വരുന്നതാണ് കണക്ക്.....ഇഷ്ടമുള്ളവർക്ക് കടുക് വറുക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment