Latest Recipes

കടലക്കറി

കടലക്കറി 
By : Sree Harish‎

കടല കുതിർത്തു വേവിച്ചത് -1 കപ്പ്
സവാള ചെറുതായി അരിഞ്ഞത് -2
വെളുത്തുള്ളി,ഇഞ്ചി & പച്ചമുളക് ചെറുതായി അരിഞ്ഞത്
തക്കാളി ചെറുതായി അരിഞ്ഞത് -1
തേങ്ങാക്കൊത്ത് - 1 സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടി സ്പൂൺ
മുളക്‌പൊടി -1 ടി സ്പൂൺ
മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
ഗരം മസാല -1/2 ടേബിൾ സ്പൂൺ
തേങ്ങാപ്പാൽ -1/2 കപ്പ്
ഉപ്പ് ,എണ്ണ ആവശ്യത്തിന്

പാനിൽ എണ്ണ ചൂടാക്കി തേങ്ങാക്കൊത്ത്, ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് സവാള അരിഞ്ഞത് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റുക. ബ്രൗൺ നിറമാകുമ്പോൾ പൊടികൾ ചേർക്കാം അതിനു ശേഷം തക്കാളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടല ചേർത്ത് അവശ്യത്തിന് വെള്ളവും ചേർത്ത് 10 മിനിട്ട് അടച്ചു വേവിക്കുക. ഗ്രേവി ഒന്ന് കുറുകി വരുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് ഒന്ന് ചൂടാക്കി വാങ്ങാം..കടുക് വറുത്തു താളിക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes