Latest Recipes

പൊരിച്ച കോഴിക്കറി

പൊരിച്ച കോഴിക്കറി 
By : Sree Harish
ചപ്പാത്തിക്കും ചോറിനും പറ്റിയ ഒരു ഡ്രൈ കറി.
(1 kg )ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ കുരു മുളകുപൊടി,ഒരു ടി സ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ,ഗരം മസാല എന്നിവയും അവശ്യ ത്തിന് ഉപ്പും അര ടി സ്പൂൺ മഞ്ഞൾപ്പൊടിയും,ജീരകപ്പൊടിയും .ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും ചേർത്ത് അരമണിക്കൂർ വെച്ചശേഷം വെളിച്ചെണ്ണ ചൂടാക്കി വറുത്തെടുക്കുക. പേപ്പർ ടൗവൽ വെച്ച പാത്രത്തിലേക്ക് മാറ്റുക .
ഇനി ഗ്രേവിക്ക്
രണ്ട് സവാള നീളത്തിലരിഞ്ഞു ഉപ്പും അൽപ്പം മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റുക .ഇതിലേക്ക് വെളുത്തുള്ളി അല്ലികൾ 5 എണ്ണം ഒരു ചെറിയ കഷ്‌ണം ഇഞ്ചി നീളത്തിലരിഞ്ഞത് .5 പച്ചമുളക് അരിഞ്ഞത് എന്നിവ കൂടെച്ചേർക്കുക .വഴണ്ട ശേഷം രണ്ട് തക്കാളി അരിഞ്ഞതും ഒരു ടി സ്‌പൂൺ മുളകുപൊടി.ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി,ഒരു ടി സ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ഇളക്കി 10 മിനിട്ടു അടച്ചു വേവിക്കുക...കറിവേപ്പില ചേർത്തിളക്കി വാങ്ങാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment