Latest Recipes

പീച്ചിങ്ങ മസാല

പീച്ചിങ്ങ മസാല
By : Indulekha S Nair
കത്തിരിക്ക മസാല പോലെയൊക്കെ തന്നെ ഇതും ഉണ്ടാക്കാം
ആവശ്യമായ സാധനങ്ങൾ :
പീച്ചിങ്ങ .....1
തക്കാളി ...1
വെളുത്തുള്ളി ...5
സവാള ചെറുത് ... 1
മഞ്ഞൾ പൊടി ..കാൽ സ്പൂൺ
മുളക് പൊടി കാശ്മീരി .....ഒരു സ്പൂൺ
മല്ലി പൊടി ...അരസ്പൂൺ
ഗരം മസാല അരസ്പൂൺ
നല്ല ജീരകം കാൽ സ്പൂൺ
ചെറിയ കഷ്ണം വാളൻപുളി
മല്ലി ഇല ആവശ്യത്തിന്
ഉപ്പും ആവശ്യത്തിന്
വെളിച്ചെണ്ണ ...
ഉണ്ടാക്കുന്ന വിധം :
തക്കാളി ...1
വെളുത്തുള്ളി ...5
സവാള ചെറുത് ... 1
മഞ്ഞൾ പൊടി ..കാൽ സ്പൂൺ
മുളക് പൊടി കാശ്മീരി .....ഒരു സ്പൂൺ
മല്ലി പൊടി ...അരസ്പൂൺ
ഗരം മസാല അരസ്പൂൺ
നല്ല ജീരകം കാൽ സ്പൂൺ
ചെറിയ കഷ്ണം വാളൻപുളി
മല്ലി ഇല ആവശ്യത്തിന്
ഉപ്പും ആവശ്യത്തിന്......എല്ലാം കൂടി നന്നായി അരച്ചെടുക്കുക
പീച്ചിങ്ങ ഒരു വിരൽ വലുപ്പത്തിൽ വട്ടത്തിൽ മുറിച്ചു നെടുകെ വിട്ടു പോകാത്ത രീതിയിൽ കീറുക (മസാല അകത്തു കയറാൻ വേണ്ടി ആണ് )
അതിലേയ്ക്ക് മസാല നന്നായി തേച്ചു പിടിപ്പിക്കുക ....
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പീച്ചിങ്ങ ഇട്ടു അടച്ചു വേവിക്കുക.......
നന്നായി അരപ്പു മോരിഞ്ഞു പീച്ചിങ്ങയിൽ പിടിച്ചിരിക്കും ........നല്ല സ്വാദാണ്
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes