Latest Recipes

ബ്രോക്കോളി മെഴുക്കുപിരട്ടി

ബ്രോക്കോളി മെഴുക്കുപിരട്ടി 
By : Maria John
ബ്രോക്കോളിയുടെ ഓരോ ഫ്ളോറെറ്റും പരത്തി സ്ലൈസ് ചെയ്തു എടുക്കുക. അല്പം വെളുത്തുള്ളിയും കനം കുറഞ്ഞു അരിയുക.
ഇനിയും ഒരു പാനിൽ അല്പം വെളിച്ചെണ്ണ (coconut oil) ഒഴിച്ചു ചൂടാകുമ്പോൾ വെളുത്തുള്ളി ഇട്ടു വഴറ്റുക. ഇളം ബ്രൗൺ നിറം ആകുമ്പോൾ ബ്രോക്കോളിയും ഇട്ടു വഴറ്റുക. ഉപ്പും ഉണങ്ങിയ ചുമന്ന മുളകും ചതച്ചിട്ട് ഒന്ന് ഇളക്കി വാങ്ങാം.

ബ്രോക്കോളിയിൽ അധികം പോഷകങ്ങൾ ഉണ്ട്. ഇത് കഴിക്കുന്നത് കൊണ്ട് കൊണ്ടു പല തരം ക്യാന്സറും മാറ്റി നിർത്താൻ സാധിക്കും. (breast, colon, liver) പിന്നെ ഇതിൽ ഒരുപാടു വിറ്റമിന്സും folateഉം ഉണ്ട്. പ്രമേഹം ഹൃദ്രോഗങ്ങങ്ങൾ എന്നിവക്കും ഉപകരിക്കും.
എന്നാൽ ഇതിലെ പച്ചനിറം കുറയുന്നത് അനുസരിച്ചു ഇതിന്റെ പോഷകവും കുറയും.
 
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes