Latest Recipes

ടൊമാറ്റോ റൈസ്

ടൊമാറ്റോ റൈസ് 
By : Sree Harish
നന്നായി പഴുത്ത രണ്ട് തക്കാളി തിളച്ച വെള്ളത്തിലിട്ട് 10 മിനിറ്റ് കുക്ക് ചെയ്‌തു വെക്കുക. ഇത് തണുത്ത ശേഷം തൊലി കളഞ്ഞു നന്നായി അരച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്തശേഷം ഒരു ടി സ്പൂൺ കടലപ്പരിപ്പും വറ്റൽ മുളകും കറിവേപ്പിലയും അല്പം മഞ്ഞൾപ്പൊടിയും,ഒരു പിഞ്ച് ജീരകവും ചേർത്തു ചൂടാക്കുക .ഇതിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത ശേഷം ഒരു ടി സ്പൂൺ മുളക് പൊടി അര ട
ി സ്പൂൺ മല്ലിപ്പൊടി എന്നിവ മിക്സ് ചെയ്യുക.ആവശ്യത്തിന് ഉപ്പു ചേർക്കുക ഗ്രേവി ഒന്ന് കുറുകിയ ശേഷം കാൽ ടി സ്പൂൺ കായപ്പൊടി ചേർക്കാം. ഇതിലേക്ക് ഒന്നര കപ്പ് ചോറ് (വൈറ്റ് റൈസ് ആണിവിടെ ഉപയോഗിച്ചിരിക്കുന്നത് ) ചേർത്ത് നന്നായി മിക്സ് ചെയ്തു മല്ലിയില ചേർത്ത് വാങ്ങാം.എരിവ് കൂടുതൽ വേണമെങ്കിൽ മുളക് പൊടിയുടെ അളവ് കൂട്ടം.കടുക് വറുക്കുമ്പോൾ പച്ചമുളക് കൂടി ചേർക്കാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment