Latest Recipes

ചെട്ടിനാട്‌ മീൻ കറി

ചെട്ടിനാട്‌ മീൻ കറി
By : Manju Suresh
മീൻ--7പീസ്‌
അരയ്കാൻ ആവശ്യമായത്‌--
ചുവന്നുള്ളി-10
വെളുത്തുളളി-4അല്ലി
തക്കാളി-1
കുരുമുളക്‌-1tsp
ഉലുവാ-1tsp
ചെറിയ ജീരകം-3/4tsp
ഉണക്ക്‌ മുളക്‌--
തേങ്ങ--1/2 കപ്പ്‌
മല്ലി-2tsp
എണ്ണ--

ആദ്യം എണ്ണ ചൂടാക്കി കുരുമുളക്‌ ഉലുവാ ജീരകം മുളക്‌ മല്ലി ഇവ ചെറുതായി വറുക്കുക അതിലേക്ക്‌ ചുവന്നുള്ളി വെളുത്തുള്ളി ഇവ ചേർത്ത്‌ ചെറുതായി വഴറ്റുക അതിലേക്ക്‌ തക്കാളി ചേർക്കുക തക്കാളി സോഫ്റ്റ്‌ ആകുന്ന വരെ വഴറ്റുക.എന്നിട്ട്‌ തേങ്ങാ പീര ചേർത്ത്‌ ഒരു മിനിറ്റ്‌ മൂപ്പിക്കുക...ഇതെല്ലാം കൂടി നന്നായി അരച്ചെടുക്കുക...

എന്നിട്ട്‌ അരപ്പ്‌ കൂട്ടേണ്ട വിധം---

എണ്ണ--2സ്പൂൺ
കടുക്
ചുവന്നുള്ളി--1/2 കപ്പ്‌
തക്കാളി -1
കറിവേപ്പില
വാളൻ പുളി പിഴിഞ്ഞത്‌--ആവശ്യത്തിന്‌(കുടം പുളിയാണ്‌ ഞാൻ ഉപയോഗിച്ചത്‌ )
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്‌ ഉള്ളിയും തക്കാളിയും വഴറ്റുക പുളിയും വേപ്പിലയും ചേർക്കുക...അരച്ചു വച്ച തേങ്ങാ കൂട്ട്‌ ചേർക്കുക...തിള വന്നതിനു ശേഷം മീൻ ചേർത്ത്‌ അടച്ചു വെച്ചു വേകിച്ചെടുക്കുക...
നല്ല മണവും രുചിയും ഉളള കറിയാണിത്‌..
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment