Latest Recipes

Tomato Soup

Tomato Soup
By : Suchithra Vishal
കുക്കറിൽ ഒരു ടീ സ്പൂൺ ബട്ടർ ഒഴിച്ച് ചൂടാക്കി 4 തക്കാളി 2 സവാള ഒരു ചെറിയ കഷണം ക്യാബേജ് 4 അല്ലി വെളുത്തുള്ളി 2 പച്ചമുളക് ഒരു കാരറ്റ് (optional) ഇതെല്ലാം കൂടി നന്നായി വഴറ്റി കുറച്ച് വെള്ളം ഒഴിച്ച് 5 വിസിൽ വരെ വേവിക്കുക. കുക്കറിൽ നിന്ന് ഇതിൽ പകുതി എടുത്ത് മിക്സിയിൽ ഒന്ന് അടിക്കുക. മിക്സിയിൽ അടിച്ചതും അടിക്കാത്തതും കൂടി ഒരുമിച്ച് മിക്സ് ചെയ്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറുതായി ചൂടാക്കി കുരുമുളക് പൊടിയും മല്ലി ഇലയും ചേർത്ത് ഉപയോഗിക്കുക.

ഞാൻ മല്ലി ഇല ഇല്ലാത്തത് കൊണ്ട് ചേർത്തില്ല.

പച്ചമുളക് ഇടുന്നത് കൊണ്ട് എരിവ് നോക്കി കുരുമുളക് ചേർക്കുക.

പച്ചമുളക് രുചി ഇഷ്ടമില്ലാത്തവർക്ക് അത് ഇടാതെയും ഉണ്ടാക്കാം

ചെറിയ ചൂടോടു കൂടി കുടിക്കണം. തണുത്തതിനു ശേഷം കുടിച്ചാൽ രുചി പോകും.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes