Latest Recipes

ചെട്ടിനാടൻ കത്തിരിക്ക വെണ്ടയ്ക്ക mix

ചെട്ടിനാടൻ കത്തിരിക്ക വെണ്ടയ്ക്ക mix 
By : Renju Ashok
ചെറിയ കത്തിരിക്ക വിട്ടു പോകാതെ നാലായി കീറി എണ്ണയിൽ വറുത്തു മാറ്റണം അതു പോലെ വെണ്ടക്കയും ഒന്നു കീറി വറുത്തെടുക്കണം. 
2ഇടത്തരം സവാള ഇഞ്ചി പച്ചമുളക് കടുക് പൊട്ടിച്ചശേഷം അരിഞ്ഞത് വഴറ്റണം. അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾ പ്പൊടി ജീരകപ്പൊടി ഉലുവപ്പൊടി ചേർക്കണം പിന്നെ വറത്തു വച്ചേക്കുന്ന vegs ചേർക്കണം ഉപ്പും തേങ്ങാപ്പാലും ചേർത്ത് തിളപ്പിച്ചു വാങ്ങാം. 
തേങ്ങാപ്പാലല്ലെങ്കിൽ തേങ്ങ വറുത്തത് 2 ഓ 3ഓ spoon അരച്ചു ചേർക്കാം. 
കുറച്ചു എരിവിൽ ഉണ്ടാക്കിയാൽ മീനില്ലാത്തപ്പോ നല്ല ഒരു കറിയാ. പുളിക്ക് പുളിയോ തക്കാളിയോ ഏതു വേണമോ ചേർക്കാം. 
ഞാൻ തേങ്ങാപ്പാലിടുമ്പോ തക്കാളിയും. വറുത്തര ക്കുമ്പോ പുളിയും ചേർക്കും.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes