Latest Recipes

മട്ടൻ പെപ്പർ FRY

മട്ടൻ പെപ്പർ FRY
By : Vijayalekshmi Unnithan
മട്ടനിൽ ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് ഇവ അരച്ചതും ചതച്ചകുരുമുളക്, ഉപ്പ് ,മഞ്ഞൾ പൊടി ഇവയും പുരട്ടി അര മണികൂർ വച്ചതിനു ശേഷം കുക്കറിൽ നന്നായി വേവിക്കുക.
പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി വെളുത്തുള്ളി, കൊച്ചുള്ളി, ഇവ ചതച്ചതും കറിവേപ്പിലയും വഴറ്റുക.ഇതിലേക്ക് ചതച്ച മുളക്, മഞ്ഞൾപ്പൊടി, ഗരം മസാല പൊടി കുരുമുളക് പൊടി അൽപ്പം മുളകുപൊടി ഇവയിട്ട് മൂത്തതിനു ശേഷം വേവിച്ച മട്ടൻ ചേർക്കുക ( വെള്ളം ഉണ്ടെങ്കിൽ വറ്റിയ്ക്കുക )കുറച്ചു കഴിഞ്ഞ് ചതുരത്തിൽ കട്ടു ചെയ്ത സാവാളയും കൃാപ്സിക്കം ( ഇവിടെ ഉണ്ടായതാ ) ചേർത്ത്നന്നായി ഡൈ ആക്കിയതിനു ശേഷം മല്ലിയില്ല അരിഞ്ഞതും കുറച്ച് ചതച്ച കുരുമുളകും മീതെ വിതറുക (മല്ലിഇല കിട്ടിയില്ല അതുകൊണ്ട് ഞാൻ ഇട്ടില്ല ) നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കി നോക്കുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment