Latest Recipes

വന്‍പയര്‍ പച്ചക്കായ ഉലര്‍ത്തിയത്


വന്‍പയര്‍ പച്ചക്കായ ഉലര്‍ത്തിയത്
By : Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍

വന്‍പയര്‍ - 250 ഗ്രാം 
പച്ചക്കായ – 3 എണ്ണം
ചുവന്നുള്ളി – 10-15 എണ്ണം ചതച്ചത്
വെളുത്തുള്ളി – 1 തുടം ചതച്ചത്
തേങ്ങ ചിരവിയത് – ½ മുറി
മുളക് പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
വറ്റല്‍ മുളക് – 2-3 എണ്ണം
കടുക്
കറിവേപ്പില
ഉപ്പു
വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം

വന്‍പയര്‍ 4-5 മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം ആവശ്യത്തിനു ഉപ്പ് ചേര്‍ത്തു കുക്കറില്‍ വേവിച്ചെടുക്കുക.

പച്ചക്കായ നാലായി കീറി കറ കളഞ്ഞതിന് ശേഷം വേവിച്ചു വെച്ചിരിക്കുന്ന വന്‍പയറിന്റെ കൂടെ ഇട്ടു 15-20 മിനുട്ട് കായ വേവുന്നത്‌ വരെ വേവിക്കുക.

ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് കടുക് , കറിവേപ്പില, വറ്റല്‍ മുളക് എന്നിവ താളിച്ചതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ത്തു മൂപ്പിക്കുക.

ഇതിലേക്ക് മുളക് പൊടിയും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വീണ്ടും മൂപ്പിക്കുക.

ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ത്തു പച്ചമണം മാറുമ്പോള്‍ വേവിച്ചു വെച്ചിരിക്കുന്ന കായും, വന്‍പയറും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

സ്വാദിഷ്ടമായ വന്‍പയര്‍ വാഴക്കാ തോരന്‍ ചൂട് ചോറിന്റെ കൂടെ കഴിക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment