Latest Recipes

.

ചപ്പാത്തി എഗ്ഗ്-ചിക്കൻ റോൾ

കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ നല്ലൊരു വിഭവമാണ് ചപ്പാത്തി എഗ്ഗ് ചിക്കൻ റോൾ. ബാക്കി വന്ന ചപ്പാത്തി വേസ്റ്റാവാതെ പെട്ടന്നൊരു ഈവനിങ് സ്നാക്കാക്കി മാറ്റാനും ഈ റെസിപ്പി വീട്ടമ്മമാരെ സഹായിക്കും.
By : Sanitha Sebastian
ചപ്പാത്തി എഗ്ഗ്-ചിക്കൻ റോൾ

ചേരുവകൾ
ചപ്പാത്തി - 3 എണ്ണം
മുട്ട - 2 എണ്ണം
ചിക്കൻ ( വേവിച്ചത്) - അര കപ്പ്
സവാള - 1
കാപ്സിക്കം - 1/4 ഭാഗം
പച്ചമുളക് - 1
കുരുമുളകുപൊടി - 1ടീസ്പൂൺ
തക്കാളി സോസ് - കുറച്ച്
മല്ലിയില - കുറച്ച്
എണ്ണ
ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തിൽ മുട്ടപൊട്ടിച്ചൊഴിക്കുക.അതിലേയ്ക്ക് ഉപ്പും ചെറുതായരിഞ്ഞ പച്ചമുളകും ചേർത്ത് മാറ്റി വയ്ക്കുക. മറ്റൊരു പാത്രത്തിൽ അൽപ്പം എണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായരിഞ്ഞ സവാളയും ക്യാപ്സി ക്കവും ഉപ്പും ചേർത്ത് വഴറ്റുക. നന്നായി വാടിക്കഴിയുമ്പോൾ അതിലേയ്ക്ക് മല്ലിയിലയും, വേവിച്ച ചിക്കൻ ചെറുതായി പൊടിച്ചതും ചേർക്കണം'ഈ മിശ്രിതം അടുപ്പിൽ നിന്നിറക്കി തണുക്കാൻ വയ്ക്കുക. മറ്റൊരു പരന്ന പാത്രം അടുപ്പത്തു വച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക.അതിലേയ്ക്ക്മുട്ട അടിച്ചതിന്റെ മൂന്നിൽ ഒരു ഭാഗം ഒഴിക്കുക ഒരു ചപ്പാത്തി അതിന്റെ മുകളിൽ വച്ചശേഷം ചപ്പാത്തിയുടെ മുകളിൽ കുറച്ച് സോസ് ഒഴിക്കുക: തീഅൽപം കുറച്ചശേഷം നേരത്തേ തയ്യാറാക്കിയ ചിക്കൻ മിശ്രിതം അതിനു മുകളിൽ വച്ച് ചപ്പാത്തി ചുരുട്ടി റോൾ ആക്കുക. ബാക്കി ചപ്പാത്തി ഉപയോഗിച്ചും ഇങ്ങനെ ചെയ്യുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes