Latest Recipes

നാടൻ കൊഞ്ച് തീയൽ

നാടൻ കൊഞ്ച് തീയൽ 
By : Sree Harish
കൊഞ്ച് വൃത്തിയാക്കി(1/2kg) അര ടി സ്പൂൺ മുളകുപൊടി കാൽ ടി സ്പൂൺ മഞ്ഞൾപ്പൊടി അല്പം ഉപ്പ് ചേർത്തു അൽപ്പം വെള്ളമൊഴിച്ചു ഒന്നു വേവിച്ചു വെക്കുക.
അരമുറി തേങ്ങാ തിരുങ്ങിയത് ചുവക്കെ വറുത്തശേഷം (കൂടെ ഒരു ചുവന്നുള്ളിയും രണ്ടിതൾ കറിവേപ്പില കൂടെ ചേർക്കാം ) ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഒരു ടേബിള് സ്‌പൂൺ മല്ലിപ്പൊടി ഒരു നുള്ള് ഉലുവപ്പൊടി എന്നിവ ചേർത്തു ഒന്നു കൂടിചൂടാക്കി നന്നായി അരച്ചെടുക്കുക . അരകല്ലിൽ അരക്കുകയാണെങ്കിൽ ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കാം.
എണ്ണ ചൂടാക്കി 15 -20 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളകും ഒരു ചെറിയ കഷ്ണം പടവലങ്ങ അരിഞ്ഞതും ഒരു ടേബിള് സ്പൂൺ തേങ്ങാക്കൊത്തും അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു വഴറ്റുക.ഇതിലേക്ക് തക്കാളി ഒരെണ്ണം ചെറുതായി അരിഞ്ഞു ചേർക്കാം .തേങ്ങ അരപ്പും വേവിച്ച കൊഞ്ചും ചേർത്തു ആവശ്യത്തിന് വെള്ളവും ഉപ്പും ഒഴിച്ചു വേവിച്ച ശേഷം കറിവേപ്പില ചേർത്തു കടുക് വറുത്തു വാങ്ങാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment