Latest Recipes

ഉഴുന്നുവട.ചമ്മന്തി

ഉഴുന്നുവട....ചമ്മന്തി...
By : Indulekha S Nair
ഇപ്പോഴത്തെകാലാവസ്ഥയ്ക്ക് നല്ലചൂടുള്ളനാടന്‍പലഹാരങ്ങള്‍ കഴിക്കാന്‍ നല്ലസുഖംആണ്...............

എല്ലാര്ക്കുംഅറിയാവുന്നറെസിപ്പി ആണ്....

ഒരു കപ്പ് ഉഴുന്ന് കുതിര്‍ക്കാന്‍ വയ്ക്കുക ഒരു 3 മണിക്കൂര്‍
അതിനു ശേഷം അരച്ചെടുക്കുക....(.കുറച്ചുവെള്ളം ചേര്‍ക്കുക) ...എന്നിട്ട് പൊങ്ങാന്‍ വയ്ക്കുക .....പൊങ്ങി വന്നു കഴിഞ്ഞാല്‍ അതിലെയ്ക്ക് ഒരു പിടി ചെറിയ ഉള്ളി കുറച്ചു പച്ചമുളകും അരിഞ്ഞു ഇടുക കുറച്ചു കുരുമുളകും ഒന്ന് ചതച്ചു വേണം ചേര്‍ക്കാന്‍ ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം ..... ....3 സ്പൂണ്‍ അരിപ്പൊടി ചേര്‍ത്താല്‍ നല്ല ക്രിസ്പി ആയി കിട്ടും
ഓയില്‍ ചൂടാവുമ്പോള്‍ ഇടതുകയ്യ് കുറച്ചു വെള്ളം കൊണ്ട് നനച്ചു അതിലേയ്ക്ക് മാവ് വയ്ക്കുക ....എന്നിട്ട് വലതു കയ്യിന്‍റെ ചൂണ്ടുവിരല്‍ വെള്ളത്തില്‍ ഒന്ന് dip ചെയ്തിട്ട് മാവില്‍ hole ഇടുക എന്നിട്ട് ചൂടായ ഓയിലില്‍ ഇടുക .....വളരെ സൂക്ഷിച്ചു ചെയ്യണം.....

ചമ്മന്തി
ഒരു പിടി തേങ്ങ 7 ചെറിയ ഉള്ളി ഒരു സ്പൂണ്‍ മുളക് പൊടി മൂന്നു തുള്ളി നാടന്‍ വിനാഗിരി ആവശ്യത്തിനു ഉപ്പും ആവശ്യത്തിനു വെള്ളം ചേര്‍ത്തു അരയ്ക്കുക അരച്ചതിനുശേഷം ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഇട്ടു മിക്സ്‌ ചെയ്യുക 
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes