Latest Recipes

.

ബീഫ് കറി

ബീഫ് കറി
By : Indu Jaison
ചേരുവകൾ:

ബീഫ് - ഒരു കിലോ 
സവാള - 4 എണ്ണം
തക്കാളി അരിഞ്ഞത് - 2 എണ്ണം
പച്ചമുളക് നെടുകെ കീറിയത് - 4 എണ്ണം
കറുവ പട്ട - 2 ചെറിയ കഷ്ണങ്ങൾ
ഗ്രാമ്പു - 5 എണ്ണം
ഏലക്ക - 4 എണ്ണം
തക്കോലം - 1 എണ്ണം
കുരുമുളക് - 15-20 എണ്ണം
പെരുംജീരകം - 1/2 ടേബിൾ സ്പൂണ്‍
ഇഞ്ചി ചതച്ചത്.- ചെറിയ കഷണം
വെളുത്തുള്ളി ചതച്ചത് - 10 അല്ലി
കറിവേപ്പില - രണ്ടു തണ്ട്
കറുവ ഇല (bay leaf ) - ഒരെണ്ണം
മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
വിനാഗിരി - 1 ടേബിൾ സ്പൂണ്‍
എണ്ണ - ആവശ്യത്തിന്നു
വെള്ളം - ആവശ്യത്തിനു

ചെയ്യേണ്ട വിധം:

ഒരു പാൻ ചൂടാക്കി കറുവ പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, കുരുമുളക്, പെരുംജീരകം എന്നിവ നന്നായിചൂടാക്കി തണുത്തതിനു ശേഷം പൊടിച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു വെളുത്തുള്ളി, സവാള, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക, സവാള നിറം മാറി വരുമ്പോൾ അതിലേക്കു ഇഞ്ചി ചേർത്ത് വഴറ്റുക.
ഇനി മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് മസാലകളുടെ പച്ച മണം പോകുന്നവരെ വഴറ്റുക. അതിലേക്കു അല്പ്പം വെള്ളം ഒഴിച്ച് 2-3 മിനിട്ട് വേവിക്കുക. ഇതിലേക്ക് തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കുക
ഇനി ബീഫ് കഷണങ്ങൾ ഇട്ടു, ആവശ്യത്തിനു ഉപ്പു ചേർത്ത് നന്നായി മിക്സ്‌ ചെയ്തു ഒരു പ്രഷർ കുക്കറിലേക്ക്‌ മാറ്റി, ഒരു ടേബിൾ സ്പൂണ്‍ വിനാഗിരിയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് അടച്ചു വെച്ചു 20 മിനിട്ട് വേവിക്കുക. ഇനി മൂടി തുറന്നു ചാറ് കുറുകുന്നത് വരെ തിളപ്പിക്കുക.
ഇനി ഇതിലേക്ക് പൊടിച്ച മസാല ചേർക്കുക. തീ കുറച്ചു വെച്ച് ചാറ് ആവശ്യാനുസരണം കുറുകുന്നത് വരെ തിളപ്പിക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment