Latest Recipes

ഉരുളക്കിഴങ്ങ് ഹല്‍വ

ഉരുളക്കിഴങ്ങ് ഹല്‍വ തയ്യാറാക്കാം 
By : Shihab Ibrahim
മിക്കവാറും പേര്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷണവസ്തുവാണ് ഉരുളക്കിഴങ്ങ്. ഇത് കറിയായും മസാലയായും വറുത്തുമെല്ലാം ഉപയോഗിക്കാം. ഉരുളക്കിഴങ്ങു കൊണ്ട് മധുരമുളള വിഭവങ്ങളുമുണ്ടാക്കാം. ഇതിനുദാഹരണമാണ് ഉരുളക്കിഴങ്ങ് ഹല്‍വ. ബേബി പൊട്ടെറ്റോ ഫ്രൈ ഉരുളക്കിഴങ്ങ് ഹല്‍വ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ഉരുളക്കിഴങ്ങ്-8
പഞ്ചസാര-കാല്‍ കപ്പ്
ബദാം-ഒരു കൈപ്പിടി
പിസ്ത-3
നെയ്യ്-3 ടേബിള്‍ സ്പൂണ്‍

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് നല്ലപോലെ ഉടയ്ക്കുക. ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലേക്ക് വേവിച്ചുടച്ച ഉരുളക്കിഴങ്ങു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകണം. അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കണം. നെയ്യും ഉരുളക്കിഴങ്ങും പഞ്ചസാരയും ന്ല്ലപോലെ ചേര്‍ന്ന് വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ബദാം, പിസ്ത എന്നിവ അരിഞ്ഞത് ഇതില്‍ ചേര്‍ത്ത് ഇളക്കുക. ഉരുളക്കിഴങ്ങ് ഹല്‍വ തയ്യാര്‍. തണുപ്പിച്ചോ ചൂടോടെയോ ഉപയോഗിയ്ക്കാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment