Latest Recipes

ഉള്ളി +തക്കാളി ചട്ണി

ദോശ കഴിക്കാൻ എളുപ്പത്തിലൊരു ടേസ്റ്റി ചട്ണി.

ഉള്ളി +തക്കാളി ചട്ണി
By : Sree Harish
സവാള ചെറുതായി അരിഞ്ഞത് -1 (കുഞ്ഞുള്ളിയും ഉപയോഗിക്കാം)
പച്ചമുളക് -2
ഇഞ്ചി ചെറിയ കഷ്ണം അരിഞ്ഞത്
തക്കാളി കഷ്ണങ്ങളാക്കിയത് -1
മുളകുപൊടി -2 ടി സ്പൂൺ (എരിവനുസരിച്ച്)
മഞ്ഞൾപ്പൊടി -1/2 ടി സ്പൂൺ
എണ്ണ ,ഉപ്പ് -ആവശ്യത്തിന്
എണ്ണ ചൂടാക്കി ഉള്ളിയും ഇഞ്ചിയുംപച്ചമുളകും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു ഒന്ന് വഴറ്റുക.ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ താക്കളി ചേർക്കാം.ഇതിലേക്ക് മുളകുപൊടിയും ചേർത്തു നന്നായി യോജിപ്പിക്കുക.തണുത്ത ശേഷം തരിയായി അരച്ചെടുക്കാം.പേസ്റ്റ് ആക്കേണ്ട.ഒരു സ്പൂൺ എണ്ണ മുകളിലൂടെ ഒഴിച്ചു ചൂട് ദോശയുടെ കൂടെ കഴിക്കാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment