Latest Recipes

മഷ്‌റൂം റോസ്‌റ് (കൂൺ റോസ്‌റ്)

മഷ്‌റൂം റോസ്‌റ് (കൂൺ റോസ്‌റ്)
By : Raji Santhosh
മഷ്‌റൂം -10 എണ്ണം നാലായി മുറിച്ചത് 
സവാള-1 ചെറിയ ചതുര കഷണങ്ങൾ ആയി അരിഞ്ഞത് 
ജിൻജർ ഗാർലിക് പേസ്റ്റ് -1 ടീ.സ്പു 
മുളകുപൊടി-1 ടീ.സ്പു 
മഞ്ഞൾ പൊടി-1/4 ടീ.സ്പു
ഗരം മസാല- 1/4 ടീ.സ്പു
കുരുമുളക് പൊടി-1/4 ടീ.സ്പു
എണ്ണ,കടുക്, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്

ആദ്യം മഷ്‌റൂം മഞ്ഞൾ പൊടി ഇട്ട വെള്ളത്തിൽ 10മിനിറ്റു മുക്കി വെച്ചതിനു ശേഷം നന്നായി കഴുകി വെള്ളം തോർന്ന ശേഷം കഷ്ണങ്ങൾ ആക്കുക,

എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ച ശേഷം സവാള വഴറ്റുക, വഴന്നതിനു ശേഷം അതിലേക്കു വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് ഇളക്കുക അതിനു ശേഷം പൊടികൾ (മുളക്, മഞ്ഞൾ, ഗരം മസാല, കുരുമുളക് പൊടി )എല്ലാം ഇട്ടു ഇളക്കുക (തീ കുറച്ചു വെച്ചതിനു ശേഷം മാത്രം പൊടികൾ ചേർക്കുക അല്ലെങ്കിൽ കരിഞ്ഞു പോകും) പൊടികളുടെ പച്ച മണം മാറിയ ശേഷം മഷ്‌റൂം ഇട്ട് ഉപ്പും കറിവേപ്പിലയും ചേർത്ത് 5മിനിറ്റ് അടച്ചു വെച്ചു വേവിക്കുക. അതിനു ശേഷം മൂടി തുറന്നു തുടരെ ഇളക്കി വെള്ളമയം മാറി നന്നായി വഴന്നു കഴിഞ്ഞാൽ മഷ്‌റൂം റോസ്‌റ് തയ്യാർ
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment