Latest Recipes

.

പിരാനക്കറി

പിരാനക്കറി
By : Sanitha Sebastian
പിരാന മത്സ്യം - 1/2 കിലോ
തേങ്ങ - 3 ടേബിൾ സ്പൂൺ
മുളകുപൊടി -2 or 3 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
ഇഞ്ചി - 1 കഷ്ണം
പച്ചമുളക് - 3 എണ്ണം
ഉള്ളി - 5 എണ്ണം
കുടംപുളി - 3 കഷ്ണം
എണ്ണ
ഉപ്പ്
വേപ്പില

ഉണ്ടാക്കുന്ന വിധം
തേങ്ങയും ,മുളകുപൊടിയും, മഞ്ഞൾ പൊടിയും മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ഈ മിശ്രിതം മീൻ ചട്ടിയിൽ ഒഴിച്ച് അതിലേക്ക് മീൻ കഷ്ണങ്ങൾ ചേർക്കുക തിളച്ചുതുടങ്ങുമ്പോൾ ഇതിലേക്ക് പച്ചമുളകും, ഇഞ്ചിയും, ഉള്ളിയും ചതച്ചിടുക. കുടമ്പുളിയും ഉപ്പും വേപ്പിലയും ചേർക്കുക. വെളിച്ചെണ്ണ ഒഴിച്ച് നന്നായി വറ്റിച്ചെടുക്കുക. നേരിയ തീ
മതിയാവും. എണ്ണതെളിയുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി ഉപയോഗിക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes