Latest Recipes

ഏത്തപ്പഴം വട

ഏത്തപ്പഴം വട
By : Sherin Reji
ഉഴുന്ന് വടയാണ് മിക്കവരുടെയും ഫേവറിറ്റ... പക്ഷെ എന്നും ഒരേ വട ആയാൽ ആർക്കായാലും ബോറടിക്കും... എന്നാ പിന്നേ ഇച്ചിരി മധുരമുള്ള വട ആയാലോ... 

അല്ലേലും വട ഏതു ടൈപ്പ് ആയാലും നമുക്കിഷ്ടമാണ്...... കൂടൊരു കട്ടൻ കാപ്പിയും കൂടെ കിട്ടിയാ പെരുത്ത് സന്തോയം... 

സംഭവം വളരെ സിമ്പിൾ ആണ്... 1 കപ്പ് ഉഴുന്ന് രണ്ട് മണിക്കൂര്‍ കുതിര്‍ത്ത വച്ചോ... ഒരുപാട് കുതിർന്നു പോവാതെ ശ്രദ്ധിക്കണം..

ഇനി കുതിർന്ന ഉഴുന്നും 1 ഏത്തപ്പഴവും അരച്ചെടുക്കാം.. വെള്ളം കൂടി പോവാതെ വട പരുവം ആയിരിക്കണം...

മാവിലോട്ടു ഉപ്പും പഞ്ചസാരയും ചേര്‍ത്ത് വടയുടെ വലിപ്പത്തില്‍ എടുത്ത് കൈ കൊണ്ടൊന്ന പരത്തി നടുവിൽ തുള ഇട്ടു വെളിച്ചെണ്ണയിലേക്ക് തട്ടിക്കോ...

*ഏത്തപ്പഴത്തിന്റെ മധുരം അനുസരിച്ചു പഞ്ചസാര ചേർത്താൽ മതി....

രണ്ടു വട കൊടുക്കാമെന്നു പറഞ്ഞാൽ സ്വന്തം ചേച്ചിയായ എന്നെ പോലും തള്ളി പറയുന്ന എന്റെ അനിയന് വേണ്ടി ഈ പോസ്റ്റ അങ്ങ് ഡെഡിക്കേറ്റ് ചെയ്യണു..
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes