Latest Recipes

Mutton Fujira

Mutton Fujira. ...
By : SUnil Sreedharan
എലേലാടു കൂടിയ ആട്ടിറച്ചി ഒരു കിലോ ഒരു പിടി മല്ലയിലയും പുതിനയിലയും അരച്ചതും ചൂടാക്കിയ മുളകു പൊടിയും മഞ്ഞള്‍ പൊടിയും മല്ലി പൊടിയും ഉപ്പും അര മുറി നാരങ്ങ നീരും പുരട്ടി ഒരു മണിക്കൂര്‍ വെച്ചതിനു ശേഷം കുക്കറില്‍ വേവിച്ച് എടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പില ഗ്രാമ്പൂ പട്ട ഏലക്ക ചെറിയ ഉള്ളി കാൽ കിലോ അരിഞ്ഞത് അഞ്ച് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്പോൾ രണ്ടു തക്കാളി അരിഞ്ഞത് കൂടി ചേര്‍ത്ത് വഴറ്റുക. ..കുറച്ചു ഗരം മസാല കൂടി ചേര്‍ത്ത് കുഴമ്പ് പരുവമാകുന്പോൾ വേവിച്ച ഇറച്ചി ആവശ്യമുള്ള ഉപ്പ് കൂടി ചേര്‍ത്ത് പതിനഞ്ചു മിനിറ്റ് വേവിക്കുക. ..കുറച്ചു കുരു മുളക് പൊടി തൂകി ഇളക്കി വാങ്ങുക. ..മട്ടണ്‍ ഫുജിറ റഡി .....
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment