Latest Recipes

പണിയാരം

പണിയാരം 
By : Renju Ashok
എല്ലാവർക്കും അറിയാം. എന്നാലും ഞാനുണ്ടാക്കിയതും ഒന്നു കണ്ടു നോക്കൂ. ഇന്ന് മോൾക്ക് സ്കൂൾ തുറന്നു. അപ്പോൾ ടിഫിൻ something different ആക്കാം എന്നു കരുതി. ദോശ മാവിന്റെ മാവിൽ സവാള, carrot, peas, പച്ച മുളക്, കറി വേപ്പില, മല്ലിയില എല്ലാം ചെറുതായരിഞ്ഞു mix ആക്കി. ഉണ്ണിയപ്പച്ചട്ടിയിൽ ഒഴിച്ച് ചുട്ടു. നോൺ സ്റ്റിക്ക് ചട്ടിയാ so no oil. Healthy യും. 
ഇപ്പോൾ ഇവിടെ നല്ല ചൂടാ. Chutny പുളിയില്ലാത്ത യായാൽ ഉച്ചയാകുമ്പോ ചിലപ്പോ കേടാകും. അപ്പൊ പിന്നെ മാങ്ങ ചേർത്ത് chutny ആക്കി.

ഒരു പിടി തേങ്ങ, നാലഞ്ജ് പച്ചമുളക്, ഒരു പിടി പുദിന ഇല, കുറച്ചു മല്ലിയില, 3 അല്ലി വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി, ഉപ്പ് എല്ലാം കൂടി അരചെടുക്കണം. Chutny റെഡി.

പിന്നൊരു കാര്യം ഞാൻ കഴിച്ചു പകുതിയായപ്പോഴാ post ചെയ്യുന്ന കാര്യം ഓർത്തെ. പിന്നെ ഉണ്ടായിരുന്ന 3 എണ്ണത്തിന്റെ ഫോട്ടോ എടുത്തു. മുറിച്ചു വച്ചത് filling കാണാനാ.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes