Latest Recipes

ഏത്തയ്ക്കാ പൊടിമാസ്

ഏത്തയ്ക്കാ പൊടിമാസ് 
By : Ajith Neelanjanam
ഏത്തക്കായ്‌ ഇടത്തരം 4 എണ്ണം
ഇഞ്ചി അരിഞ്ഞത്‌ 1 സ്പൂണ്‍ 
ഉഴുന്ന് 1 സ്പൂണ്‍ 
തേങ്ങ ചിരകിയത് 1/4 കപ്പ്
പച്ച മുളക് 3 എണ്ണം
കടുക് 1 സ്പൂണ്‍
മഞ്ഞ പൊടി 1/4 സ്പൂണ്‍
ഉപ്പു ആവശ്യത്തിന്‌
കറി വേപ്പില ഒരു കതിര്‍
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍

എത്തകായ് തൊലികളഞ്ഞ് മൂന്നു കഷണമായി മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ചു വെള്ളത്തില്‍ വേവിക്കുക.
കായ്‌ നല്ലവണ്ണം വെന്തതിനു ശേഷം ബാക്കിയുള്ള വെള്ളം ഊറ്റി കളഞ്ഞു തോരാന്‍ വെയ്കുക .
വെള്ളം തോര്‍ന്ന ശേഷം ചെറു ചൂടില്‍ തന്നെ വെന്ത ഏത്തക്കായ്‌ കഷണങ്ങള്‍ ഒരു തവി ഉപയോഗിച്ച് പൊടിച്ചെടുക്കുക.
പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ശേഷം ഉഴുന്ന് പൊട്ടിക്കുക. ഉഴുന്ന് ചുവന്ന നിറമാകുമ്പോള്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി,പച്ച മുളക് എന്നിവയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. തേങ്ങ ചിരകിയതും കായ വേവിച്ചതും ചേര്‍ത്ത് കുറച്ചു നേരത്തേയ്ക് വഴറ്റുക, ഉപ്പിന്റെ പാകം നോക്കുക.
അരസ്പൂണ്‍ നാരങ്ങാ നീര് ചേര്‍കുന്നത് നന്നായിരിക്കും.
ഇത് ചോറിനൊപ്പം കഴിക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment