Latest Recipes

ചക്കക്കുരു കയ്പക്ക തോരൻ

ഒരു തനി നാടൻ വിഭവം ആണിത്. ചക്കക്കുരു കയ്പക്ക തോരൻ
By : Sunitha Unnikrishnan

ആവശ്യമുള്ള സാധനങ്ങൾ

1. ചക്കക്കുരു ചെറിയ കഷ്ണങ്ങളാക്കിയത് - 1/4 കപ്പ്
2. കയ്പക്ക 2 എണ്ണം ചെറിയ കഷ്ണങ്ങളാക്കിയത്
3. മഞ്ഞൾപൊടി - 1/4 ടീ സ്പൂൺ
4. ഉപ്പ്- പാകത്തിന്
5. എണ്ണ- പാകത്തിന്
6. കടുക്- 1/4 ടീ സ്പൂൺ
7. ചുവന്നമുളക് - 3 എണ്ണം.
8. കറിവേപ്പില - 1 തണ്ട്
9. വെളളം പാകത്തിന്

പാകം ചെയ്യുന്ന വിധം

ചക്കക്കുരു കുറച്ച് ഉപ്പും മഞ്ഞൾപൊടിയും പാകത്തിന് വെളളം ചേർത്ത് കുക്കറിൽ നല്ല പോലെ വേവിക്കുക. കയ്പക്ക മഞ്ഞൾപൊടി ചേർത്ത് വേവിച്ച് വെളളം ഊറ്റികളയുക. ഒരു കടായിൽ എണ്ണ ചൂടാക്കി കടുക്, ചുവന്നമുളക് എന്നിവ പൊട്ടിക്കുക. ഇതിലേക്ക് വേവിച്ച ചക്കക്കുരു ചേർത്ത് നല്ല വണ്ണം ഉടക്കുക. പിന്നീട് കയ്പക്കയും ചേർത്ത് ചക്കക്കുരു വേവിച്ച വെളളം ഒഴിച്ച് ചെറു തീയിൽ നല്ല വണ്ണം വേവിക്കുക. ഇതിലേക്ക് കറിവേപ്പില ചെറുതായി അരിഞ്ഞിട്ട് ഇളക്കി വാങ്ങി ഉപയോഗിക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes