Latest Recipes

പപ്പട വട

"പപ്പട വട"
By : Indu Jaison
½ കപ്പു അരിപ്പൊടിയില്‍ (ഇടിയപ്പപ്പൊടി) 2 ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലോര്‍ ചേര്‍ത്തു, അതില്‍ 1 സ്പൂണ്‍ മുളക് പൊടിയും, ഒരു നുള്ള് മഞ്ഞള്‍ പൊടിയും, ¼ ടീസ്പൂണ്‍ കായപ്പൊടിയും , കുറച്ചു എള്ളും , ആവശ്യത്തിനു ഉപ്പും ചേര്‍ത്തു കട്ടിയില്‍ കലക്കുക.
ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഓരോ പപ്പടവും എടുത്തു മാവില്‍ മുക്കി എണ്ണയില്‍ ബ്രൌണ്‍ നിറമാകുന്നതു വരെ തിരിച്ചും മറിച്ചും ഇട്ടു വറുത്തു എടുക്കുക.
പെട്ടെന്ന് ഉണ്ടാക്കാവുന്നതും കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമായ ഒരു നാടന്‍ നാലുമണി പലഹാരമാണ് "പപ്പട വട".
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes