Latest Recipes

.

മാങ്ങാ അച്ചാർ

മാങ്ങാ അച്ചാർ
By : Sree Harish
രണ്ടു പച്ചമാങ്ങ ചെറുതായി അരിഞ്ഞു ഉപ്പും ഒരു സ്പൂൺ മുളകുപൊടിയും ചേർത്ത് ഒരു ദിവസം വെക്കാം .
പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലഞ്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും മൂന്നു പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി തീയ് കുറച്ച ശേഷം ഒന്നര ടേബിൾ സ്പൂൺ മുളകുപൊടിയും ഒരു നുള്ള് ഉലുവാപ്പൊടിയും അര ടി സ്പൂൺ കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കി വെക്കുക ..(മുളകുപൊടിയുടെ പച്ച മണം മാറും വരെ.) ചൂടാറിയ ശേഷം മാങ്ങാ ചേർത്തിളക്കിയെടുക്കം.ഉപ്പ്അവശ്യമെങ്കിൽ ചേർക്കാം ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഒരു നുള്ള് ഉലുവയും കായപ്പൊടിയും കറി വേപ്പിലയും ചേർത്ത് അച്ചാറിന്റെ മുകളിലേക്ക് ഒഴിച്ചെടുക്കാം .. രുചിയുള്ള മാങ്ങാ അച്ചാർ.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes