Latest Recipes

രുചികരമായ പഴം വരട്ടിയത്

രുചികരമായ പഴം വരട്ടിയത് 
By : Indu Jaison
കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഒരു സ്നാക്സ് .അവർക്ക് ഇഷ്ടപെടുകയും ചെയ്യും. ഉണ്ടാക്കാനാണെങ്കിലൊ വളരെ എളുപ്പവും.

നന്നായി പഴുത്ത 2 നേന്ത്രപ്പഴം വട്ടത്തില്‍ അരിഞ്ഞു വെക്കുക.

ഫ്രയിംഗ് പാനില്‍ 2-3 ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് 5-6 അണ്ടിപ്പരിപ്പും, കിസ്മിസും വറുത്തു മാറ്റി വെക്കുക.

അതേ നെയ്യില്‍ അരിഞ്ഞു വെച്ചിരിക്കുന്ന പഴം ഇട്ടു വരട്ടുക.

നന്നായി വഴന്നു കഴിയുമ്പോള്‍ ഒരു നുള്ള് ഏലക്കാ പൊടിയും , 1-2 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തു ഇളക്കി യോജിപ്പിക്കുക.

ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി , അണ്ടിപ്പരിപ്പും, കിസ്മിസും വിതറി ഉപയോഗിക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment