Latest Recipes

.

വട്ടയപ്പം

വട്ടയപ്പം 
By : Indu Jaison
ആവശ്യമുള്ള സാധനങ്ങൾ 

പച്ചരി - 2 കപ്പ് 
തേങ്ങാ ചിരകിയത് - 1/2 മുറി
ചോറ് – 3-4 ടേബിള്‍ സ്പൂണ്‍
യീസ്റ്റ് - 1/2 ടീസ്പൂണ്‍
പഞ്ചസാര – ആവശ്യത്തിനു
ഏലാക്കായ പൊടിച്ചത് - 4-5 എണ്ണം
ഉപ്പു - ആവശ്യത്തിനു
കശുവണ്ടി പരിപ്പ് , കിസ്മിസ് കുറച്ചു അലങ്കരിക്കാൻ

ഉണ്ടാക്കുന്ന വിധം:

പച്ചരി അഞ്ചാറു മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം തേങ്ങാ ചിരകിയതും, ചോറും, യീസ്റ്റും കൂടി ചേര്‍ത്തു നന്നായി അരക്കുക.
മാവ് നന്നായി പുളിച്ചതിനു ശേഷം ഏലക്കാ പൊടിച്ചതും, ആവശ്യത്തിനു പഞ്ചസാരയും ചേര്‍ത്തു 10 മിനുട്ട് വെക്കുക.
കുറച്ചു കിസ്മിസും, കശുവണ്ടി പരിപ്പും മുകളിൽ വിതറിയ ശേഷം നെയ്യ് തടവിയ പാത്രത്തിൽ ഒഴിച്ച് ആവിയിൽ പുഴുങ്ങി എടുക്കുക.
അപ്പചെമ്പില്‍ വെള്ളം ഒഴിച്ച് നന്നായി തിളച്ചതിനു ശേഷമേ , വട്ടയപ്പത്തിന്‍റെ പാത്രം പുഴുങ്ങാന്‍ വെക്കാവൂ
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes