Latest Recipes

തേങ്ങാപാലിൽ വറ്റിച്ച ചിക്കൻ


തേങ്ങാപാലിൽ വറ്റിച്ച ചിക്കൻ
By : Sherin Reji
വീട്ടിൽ മ്മിണി തെങ്ങൊക്കെ ഉണ്ടെലും വല്ലപ്പോഴുമെ ഇങ്ങനെ കറി വെക്കൂ.. തേങ്ങ മൂത്തു കിടന്നാലും തെങ്ങിൽ കേറാൻ ആളെ കിട്ടില്ലല്ലോ..ഒടുക്കം സഹികെട്ട് ന്റെ അമ്മ തെങ്ങുകയറ്റം പഠിക്കുമെന്നുള്ള സ്ഥിതി വരെയായി...

റെസിപി..
എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഏലക്ക - 5, ഗ്രാമ്പൂ - 4, കറുവ പട്ട - 1 ഇഞ്ചു കഷ്ണം കുത്തി ചതച്ചു ചേർത്ത് വഴറ്റാം..

സവാള - 3 എണ്ണം കൊത്തി അരിഞ്ഞത്
ഇഞ്ചി ചതച്ചത് - 1 tbsp
വെളുത്തുള്ളി ചതച്ചത് - 1 tbsp
പച്ചമുളക് ചതച്ചത് - 5

മസാല കൂട്ടിൽ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റാം.. ഇനി പച്ച മുളകും സവാളയും ചേർത്ത് വഴറ്റാം.. രണ്ടു തണ്ടു കറിവേപ്പില ഒന്ന് ഞെരടി ഇട്ടോ..

മല്ലിപ്പൊടി - 2 tblsp
കുരുമുളകുപൊടി - 1 tbsp
ചിക്കൻ - 1 kg
ഉരുളകിഴങ് കഷ്ണങ്ങൾ - 1 കപ്പ്
തേങ്ങയുടെ രണ്ടാം പാൽ - 2 കപ്പ്

മല്ലിപൊടിയും കുരുമുളക് പൊടിയും, ഉപ്പ് ചേർത്ത് വഴറ്റി ചിക്കൻ ചേർത്ത നന്നായി ഇളക്കി എടുക്കാം.. ഉരുള കിഴങ്ങു കഷ്ണങ്ങൾ കൂടി ചേർക്കാം.. ഇനി തേങ്ങാ പാൽ ചേർത്ത് ചിക്കൻ വേവിക്കാം.. വെള്ളം അധികം വേണ്ട.. ചിക്കനിൽ നിന്ന് തന്നെ വെള്ളം ഇറങ്ങിക്കോളും..

തേങ്ങായുടെ ഒന്നാം പാൽ - 1 കപ്പ്
അണ്ടി പരിപ്പ് കുതിർത്തു അരച്ചത്(cashew nut) - 20
തൈര് - 1 tbsp

ഇനി ചിക്കൻ വെന്താൽ ദോണ്ടില്ലീ പറഞ്ഞതെല്ലാം ചേർത്ത് ഒന്ന് തിള വന്നാൽ വാങ്ങിക്കോ.. മല്ലിയില അറഞ്ചം പുറഞ്ചം പിച്ചി പറിച്ചു തട്ടിക്കോ.. ദോ കറി റെഡി ആണ്.. ഓടി പോയി ചപ്പാത്തി എടുത്തോണ്ട് വന്നു കഴിച്ചോ..

കറിക്കു ചുവപ്പു നിറം വേണമെങ്കിൽ പച്ചമുളകിന്റെ എണ്ണം കുറച്ചു എരിവില്ലാത്ത കാശ്മീരി മുളകുപൊടി ചേർത്താൽ മതി..
« PREV
NEXT »

1 comment

Our Website is One of the Largest Site Dedicated for Cooking Recipes