Latest Recipes

.

ബർഗർ മസാല


ബർഗർ മസാല
By : Vijaya Kumar
ഇന്നലെ വെള്ളിയാഴ്ചയായിട്ടും ജോലി ഉണ്ടായിരുന്നു. On call duty ആയതുകൊണ്ട് ചില ദിവസങ്ങൾ 24 മണിയ്ക്കൂറും തിരക്കായിരിയ്ക്കും. തിരിച്ചു റൂമിലെത്തിയപ്പോൾ വളരെ വൈകി അടുത്ത സുഹ്രുത്തും കൂടെ ഉണ്ടായിരുന്നു. ഫ്രിഡ്ജിൽ നൊക്കുംബോൾ ചോറുമാത്രമുണ്ട്. കറിയൊന്നുമില്ല. എന്താചെയ്യുക പെട്ടെന്നു തയ്യാറക്കാനായി ബർഗറാണുള്ളതു കൂടെ വന്ന സുഹ്രുത്തിനു ബർഗറുവേണ്ട ചോറുമതി. 
ഞാനെന്താ ചെയ്തതെന്നാറിയാമോ
2 സവാളയെടുത്തു അവനോട് അരിയാൻ പറഞ്ഞിട്ട്
3 ബർഗർ എടുത്ത് ചെറിയ കഷ്ണങ്ങളാക്കി
ഒരു തക്കാളിയും ഒരു ഉരുളക്കിഴങ്ങും തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി 3 നെടുകേ പിളർന്ന പച്ചമുളക്,
വെളുത്തുള്ളി, ഇഞ്ചി ചെറുതായി അരിഞ്ഞതു
പട്ട, ഏലക്ക ഗ്രാമ്പൂ, കറിവേപ്പില, കടുക് ഖരം മസാല
മുളകു പൊടി, കുരുമുളകു പൊടി, മല്ലിപൊടി, മഞ്ഞൾപ്പൊടി എണ്ണ മല്ലിയെല, ഉപ്പ്
ഫ്രൈ പാൻ അടുപ്പെത്തു വച്ചു എണ്ണ ഒഴിച്ചു ചൂടായപ്പോൾ അരിഞ്ഞു വച്ചിരുന്ന ബർഗറും ഉരുളക്കിഴങ്ങും പ്രത്യേകം പ്രത്യേകം വറുത്തുകോരി യതിനുശേഷമുള്ള എണ്ണയിൽ കടുക്, കറിവേപ്പില പൊട്ടിച്ചു, പട്ട, ഏലക്ക, ഗ്രാമ്പൂ, ഇവയിട്ടു ഒരുമിന്നിട്ടിനുശേഷം അരിഞ്ഞസവാള, വെളുത്തുള്ളി നെടുകേ പിളർന്ന പച്ചമുളക്, ഇഞ്ചി ചതച്ചത് എന്നിവയിട്ട് നല്ല വണ്ണം വഴറ്റി. നല്ല ബ്ര്ൺ നിറമായപ്പോൾ ഒരു റ്റിസ്പൂൺ കുരുമുളകു പൊടി, മുളകു പൊടി, (വേണ്ട എരിവ് അനുസ്സരിച്ചു) മല്ലിപ്പൊടി ഒരുനുള്ള് മഞ്ഞൾപ്പൊടി ചേർത്തിളക്കുക. മസാലയുടെ പച്ച മണം മാറിയാൽ അരിഞ്ഞു വച്ചിരിയ്ക്കുന്ന തക്കാളി യിട്ട് ഇളക്കുക. തക്കാളിയും മസാലയും ഉള്ളിയും ചേർന്ന് കുഴമ്പ് പരുവത്തിലാകുമ്പോൾ വരുത്തു വച്ചിരിയ്ക്കുന്ന ബർഗറും ഉരുളക്കിഴങ്ങും ആവശ്യത്തിനു ഉപ്പും ചേർത്ത് രണ്ടു മൂന്നു മിന്നിട്ട് ഇളക്കുക. ഒരു റ്റി സ്പൂൺ ഖരം മസാലയും, മല്ലിയിലയും ചേർത്തിളക്കി വിളമ്പുന്ന പാത്രത്തിലേയ്ക്കു മാറ്റുക.
എന്താ ഒന്നു പരീക്ഷിയ്ക്കുകയല്ലേ
പിന്നേ ഒരു രഹസ്യം കൂടി പറയട്ടേ. സുഹ്രുത്തു വന്നു എന്നൊക്കെ പറഞ്ഞതു വെറുതേയാണു. ഇന്നലെ പാണ്ട സൂപ്പർ മാർക്കറ്റിൽ ചെന്നപ്പോൾ ഒരു പായ്ക്കറ്റ് ബർഗറിനു ഒരു പയ്ക്കറ്റ് ഫ്രീ. 2 പായ്ക്കറ്റ് ബർഗർ കൊണ്ട് ഞാൻ എന്തു ചെയ്യാനാ. അപ്പോൾ തോന്നിയ ഒരു ഉപായം. പിന്നെ ഇങ്ങനെ പല സൂപ്പർ മാർക്കററ്റുകളിലും offer കൾ ഉണ്ടാകാറുണ്ട്, കൂടാതെ പഴവർഗ്ഗങ്ങൾ, പച്ചക്കറി ഇവയെല്ലാം സീസൺ അനുസ്സരിച്ചു ആദായവിലയിൽ കിട്ടും ഇത്തരം സീസൺ ഫലപ്രദമായി ഉപയോഗപ്പെടുത്തുക. ഇപ്പൊൾ ഇവിടെ ഓറെഞ്ച് സീസനാണു.

« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment