Latest Recipes

ചെട്ടിനാട് വെജിറ്റബിൾ കറി

ചെട്ടിനാട് വെജിറ്റബിൾ കറി
By : Sree Harish
സുഹൃത്തുക്കളെ ഫ്രിഡ്ജ്‌ ക്ലീൻ ചെയ്യൽ മഹാമഹത്തിന്റെ ഭാഗമായി തയ്യാറാക്കിയ വെജിറ്റബിൾ കറിയാണ് .ബാക്കിയുള്ള എല്ലാ പച്ചക്കറികളും പോരട്ടെ ..പാനിൽ എണ്ണ ചൂടാക്കി അല്പ്പം സാദാ ജീരകം ഇട്ട ശേഷം രണ്ടു സവാളയും ഇഞ്ചിയും അഞ്ചാറ് വെളുത്തുള്ളി അല്ലികളും പച്ചമുളകും അരിഞ്ഞത് ചേർത്ത് വഴറ്റി,ഒരു പിഞ്ച് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മുളകുപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി ഒരു തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി വേവിച്ച പച്ചക്കറികളിട്ട് ഒരു സ്പൂൺ ഗരം മസാലയും ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്ത് വാങ്ങാം.ആവശ്യത്തിനു ഉപ്പും ചേര്ക്കാം.ഉലുവയില ഉണ്ടെങ്കിൽ ചേർക്കാം. ചപ്പാത്തിയുടെ കൂടെയോ വൈറ്റ് റൈസ്ന്റെ കൂടെയോ കഴിക്കാം.(ഇവിടെ ഉപയോഗിച്ചിരിക്കുന്നത് -ബീൻസ്,കാരറ്റ്,കാപ്സിക്കം,കോളിഫ്ലവർ,കോൺ,ഗ്രീൻ പീസ്‌,ഉരുളക്കിഴങ്ങ്)
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes