Latest Recipes

മാങ്ങാ ഹൽവ

മാങ്ങാ ഹൽവ
By : Sudhish Kumar
ഇപ്പോൾ ധാരാളം മാങ്ങ കിട്ടുന്ന സമയമാണല്ലോ...അത് വേസ്റ്റ് ആക്കാതെ ഒരു ഹൽവ ഉണ്ടാകിയാലോ...?

അഞ്ച് പഴുത്ത മാങ്ങയുടെ പൾപപ് എടുത്തു മാറ്റി വക്കുക.ചുവട് കട്ടിയുള്ള പാത്രത്തിൽ 3 സ്പൂൺ നെയ് ചേർക്കുക ഇതിലേക്ക് മാങ്ങാ പൾപ്പ് ചേർത്ത് നന്നായി ഇളക്കുക.തിളച്ച് വരുമ്പോൾ അതിലേക്ക് ഏകദേശം 300 gm പഞ്ചസാര ചൂട് വെള്ളഇതിൽ കലക്കിയ മൂന്ന് ടീസ്പൂൺ കോൺഫ്ളോർ എന്നിവ കുറച്ചു കുറച്ചായി ചേർത്ത് നന്നായി ഇളക്കുക ഏകദേശം 30 മിനിറ്റ് കഴിയുമ്പോൾ ഇതിലേക്ക് 50 gm കശുവണ്ടി/കപ്പലണ്ടി, 1/2 ടീസ്പൂൺ ഏലക്ക പൊടിച്ചത് ഇവ ചേർത്ത് ഏകദേശം15 മിനിറ്റ് കൂടി കുക്ക് ചെയ്യുക.നെയ് തടവിയ ഒരു പാത്രത്തിൽ ഇത് മാറ്റുക.നന്നായി തണുത്ത ശേഷം ആവശ്യനുസരണം മുറിച്ചു ഉപയോഗിക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment