Latest Recipes

.

ഉണക്ക നത്തോലി + ചക്കകുരു കറി

ഉണക്ക നത്തോലി + ചക്കകുരു കറി 

By : Divya Sunil

1 - ഉണക്ക നത്തോലി 20 Mint വെള്ളത്തിൽ ഇട്ടു എടുക്കുക. 
2 - തേങ്ങ രണ്ടു കുഞ്ഞുള്ളി, ഒരു ഇതൾ വെളുത്തുള്ളി ഒരു കുഞ്ഞൂ കഷ്ണം ഇഞ്ചി എന്നിവ അരച്ചെടുക്കണം... 
3 - ചക്കകുരു തിളച്ച വെള്ളത്തിൽ ഇട്ട് എടുത്താൽ പെട്ടെന്ന് തൊലി കളഞ്ഞു കിട്ടും... 
......................................................
ഒരു ചട്ടിയിൽ ഉണക്കനത്തോലി, ചക്കകുരു, രണ്ടു പച്ചമുളക് കീറിയത്, കറിവേപ്പില, മുളകുപൊടി, മഞ്ഞൾ പൊടി, ഉലുവ പൊടി, ഉപ്പ്, രണ്ടു ചുള കുടംപുളി
എന്നിവ ഇട്ടു ആവശ്യത്തിനു വെള്ളവും ചേർത്തു വേവിക്കുക .... ( തിളച്ച വെള്ളത്തിൽ ഇട്ടു എടുക്കുന്നത്കൊണ്ട് ചക്കകുരു പെട്ടെന്ന് വെക്കും )
ശേഷം അരച്ച തേങ്ങ കുട്ട്‌ ചേർത്തു ഒന്നുകൂടി തിളപ്പിച്ചു വാങ്ങുക... ഉലുവ, വറ്റൽമുളക്, ചുവന്നുള്ളി, കറിവേപ്പില എന്നിവ താളിക്കുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes