Latest Recipes

Baingan Bartha

Baingan Bartha
By : Anu Thomas
ഒരു നോര്ത്ത് ഇന്ത്യൻ ഡിഷ്‌.സാധാരണ വലിയ വഴുതനങ്ങ ആണ് ഉപയോഗിക്കുന്നത് 

ആദ്യം വഴുതനങ്ങ കഴുകി തുടച്ചു എണ്ണ പുരട്ടി ഗ്യാസ് ഫ്ലെമിന്റെ മുകളിൽ വച്ച് എല്ലാ വശവും നന്നായി റോസ്റ്റ് ചെയ്തു എടുക്കുക.തണുത്ത ശേഷം തൊലി കളഞ്ഞു ഉടച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിച്ച ശേഷം സവാള വഴറ്റുക.ഇഞ്ചി വെളുത്തുള്ളി പച്ച മുളക് പേസ്റ്റ് ആക്കി ചേർക്കുക.തക്കാളി അരിഞ്ഞതും മഞ്ഞൾ, മുളക് , മല്ലി ,ജീരകം , ഗരം മസാല പൊടികൾ ചേർക്കുക.തക്കാളി വെന്തു സോഫ്റ്റ്‌ ആകുമ്പോൾ ഉടച്ച വഴുതനങ്ങ ,ഉപ്പു ചേർത്ത് വേവിക്കുക.(വേണമെങ്കിൽ ഗ്രീൻ പീസ്‌ വേവിച്ചതും ചേർക്കാം) മല്ലിയില ചേർത്ത് ഓഫ്‌ ചെയ്യാം.

ഇതു എതു തരം റോട്ടിയുടെയും(Nan,Phulka,Paratha..) കൂടെ സെർവ്‌ ചെയ്യാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes