Latest Recipes

പച്ച പറങ്കിയണ്ടി തീയൽ

ഒരു വിശിഷ്ട വിഭവം. ( പച്ച പറങ്കിയണ്ടി തീയൽ ) 
By : Laly Asokan
അരപ്പ്. 
_______

ചിരകിയ ഇടത്തരം തേങ്ങ _ 1
മുളകുപൊടി _ 4 tsp
മല്ലിപ്പൊടി _ 2 tsp
മഞ്ഞൾപൊടി _ അര ടീസ്പൂണ്‍
ഉലുവാപ്പൊടി _ അര ടീസ്പൂണ്‍

തേങ്ങ ചിരകിയത് കരിയാതെ വറുക്കുക. ഇതിലേക്ക് പൊടികൾ എല്ലാം ചേർത്തു ഒന്ന് ചൂടാകുമ്പോൾ തീ ഓഫാക്കുക. തണുക്കുമ്പോൾ മിക്സിയിൽ പൊടിച്ചെടുക്കുക. അരപ്പ് തയ്യാർ.

പച്ച കശുവണ്ടി പിളർന്ന് എടുത്ത പരിപ്പ് _ ഒരു കപ്പ്.
ചെറിയ ഉള്ളി അരിഞ്ഞത് _ ഒരു കപ്പ്.
പച്ചമുളക് മുറിച്ചത് _ 2
തക്കാളി അരിഞ്ഞത് _ 1
ആവശ്യമായ വാളൻപുളി രണ്ട് കപ്പ് വെള്ളത്തിൽ പിഴിഞ്ഞെടുത്തത്
ഉപ്പ് പാകത്തിന്.

തയ്യാറാക്കുന്ന വിധം.

കടുക് വറുത്തു ഉള്ളി ചെറുതായി വഴറ്റുക. ഇതിലേക്ക് പച്ച പറങ്കിയണ്ടി പരിപ്പും, പച്ചമുളക്, പുളി വെള്ളവും, ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്തു കഴിയുമ്പോൾ അരപ്പ് വെള്ളത്തിൽ കലക്കി ഒഴിച്ച്, തക്കാളിയും ചേര്‍ത്ത് ചെറു തീയില്‍ എണ്ണ തെളിയും വരെ വേവിക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes